തിരുവനന്തപുരം: ആശങ്കയായി സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ രോഗമുക്തരായത് ആശ്വാസം നല്‍കിയിരുന്നു. എന്നാൽ ഇന്ന് രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരിയാണ് രോഗബാധ സ്ഥിരീകരിച്ച ഒരാള്‍. ഇന്ന് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് രാമനാട്ടുകര സ്വദേശിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 11 ആയി .ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ameoba