KGNA കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും KGNA ജില്ലാ പ്രസീഡൻ്റ് സ: പി ആർ സീനയുടെ അദ്യക്ഷതയിൽ KGNA സംസ്ഥാന ട്രഷറർ സ: എൻ ബി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഉത്തര മലബാറിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരവും പ്രതീക്ഷാ നിർഭരവുമായ തീരുമാനം ആയിരുന്നു 2019 ൽ പരിയാരം മെഡിക്കൽ കോളേജും, അനുബന്ധ സ്ഥാപനങ്ങളും ഗവൺമെൻ്റ് ഏറ്റെടുത്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് എന്നാൽ ആറു വർഷം പൂർത്തിയാകുമ്പോഴും ജീവനക്കാരുടെ ആഗീരണ പ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല സാങ്കേതിമായ പല തടസ്സങ്ങളും ഉന്നയിച്ചു കൊണ്ട് ഉദ്യോഗസ്ഥ വൃന്ദം കാര്യങ്ങളിൽ വലിയ താമസം വരുത്തുന്നു , ശബള നിർണ്ണയത്തിലെ അപാകതകൾ പരിഹരിക്കുക, സർക്കാർ ഏറ്റെടുത്ത ശേഷം വിരമിച്ച ജീവനക്കാർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നല്കുക, ഓപ്ഷൻ മാറ്റി നൽക്കാനുള്ള അവസരം നൽകുക, ഏറ്റെടുക്കലിൻ്റെ ഭാഗമായുള്ള റെഗുലറൈസേഷൻ പ്രൊബേഷൻ നടപടികൾ വേഗത്തിലാക്കാൻ സ്പെഷ്യൽ ടീമിനെ നിയമിക്കുക , തുടങ്ങിയ നിരവധി ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരള ഗവ: നഴ്സസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.


KGNA ജില്ലാ സെക്രട്ടറി സനീഷ് ടി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ KGNA സംസ്ഥാന സെക്രട്ടറി സ: ടി.ടി ഖമറു സമൻ ,KGNA മുൻ ജില്ലാ സെക്രട്ടറി കെ വി പുഷ്പജ, പരിയാരം എംപ്ലോയിസ് യൂണിയൻ CITU പ്രസി: സ : കെ പത്മനാഭൻ, NGO യൂണിയൻ ജില്ലാസെക്രട്ടറി എൻ സുരേന്ദ്രൻ, KGOA സംസ്ഥാന കമ്മിറ്റി അംഗം കെ.വി ഷിജിത്ത്, തുടങ്ങിയവർ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. പരിയാരം ഏരിയ സെക്രട്ടറി കെ രഞ്ജിമ നന്ദി പറഞ്ഞതോടെ പരിപാടികൾ അവസാനിച്ചു.
protest