തളിപ്പറമ്പ് : കാണാതായ സഹോദരങ്ങളെ കോഴിക്കോട്ടെ ബന്ധു വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി. പട്ടുവം മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ വിദ്യാർത്ഥികളായ 13, 16 വയസു പ്രായമുള്ള സഹോദരങ്ങളെ ഇന്നലെ രാവിലെ 9.30നാണ് കാണാതായത്. തളിപ്പറമ്പ് ഇൻസ്പെക്ടർ പി.ബാബുമോൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണത്തിലൂടെ ഇന്ന് ഉച്ചയോടെ ഇവരെ കണ്ടെത്തിയത്.
missing case