താനൂര്‍: ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ യുവാവ് ട്രെയിനില്‍ നിന്നുചാടി. വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നാണ് യുവാവ് ചാടിയത്. സാരമായി പരിക്കേറ്റ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശീതളപാനീയ വില്‍പ്പനക്കാരനാണ് അഷ്‌ക്കര്‍.
ഇന്നലെ രാത്രി ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനില്‍ താനൂരില്‍ വെച്ചാണ് സംഭവം. ടിടിഇ ടിക്കറ്റും രേഖയും കാണിക്കാനാവശ്യപ്പെട്ടെങ്കിലും അഷ്‌കര്‍ കാണിക്കാത്തതിനെ തുടര്‍ന്ന് നടപടിയെടുക്കുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് അഷ്‌കര്‍ ട്രെയിനില്‍ നിന്നും ചാടിയത്. താനൂര്‍ ചിറക്കലിലെ ഓവുപാലത്തില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
train