പരിയാരം: ആൻജിയോപ്ലാസ്റ്റികഴിഞ്ഞ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ യുവാവിന് കൈതാങ്ങായി പരിയാരം എസ് വൈഎസ് സാന്ത്വന കേന്ദ്രം പ്രവർത്തകരും കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വികസന സമിതിയും.കാസർഗോഡ് വിദ്യാനഗർ സ്വദേശി മുഹമ്മദ് റഫീഖ് (40) ആണ് കാരുണ്യമേറ്റു വാങ്ങിയത്. രണ്ടാം തവണയാണ് റഫീക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. ഈ വർഷം ജൂലൈ രണ്ടിനാണ് ആദ്യം ആൻജിയോപ്ലാസ്റ്റി നടത്തിയത്.
1,21,700 രൂപയാണ് അന്ന് ആൻജിയോപ്ലാസ്റിക് വേണ്ടി വന്നത് ഇത് കാരുണ്യ പദ്ധതി പ്രകാരം സൗജന്യമായി അനുവദിച്ചിരുന്നു. ഈ മാസം (സപ്തംബർ ഒന്നിന്) വീണ്ടും ഹൃദയത്തിൽ ബ്ലോക്ക് വന്നതിനെ തുടർന്ന് വീണ്ടും ആൻജിയോപ്ലാസ്റ്റി ചെയ്യുകയായിരുന്നു കാരുണ്യ പദ്ധതി പ്രകാരം ഒരു വെക്തിക്ക് അനുവദിക്കപ്പെടുന്ന മാക്സിമം തുക രണ്ട് ലക്ഷം ആയതിനാൽ ജൂലൈ മാസം നടത്തിയ ആൻജിയോപ്ലാസ്റ്റിക്ക് 1,21,700 രൂപ ചെലവായതിനാൽ ബാക്കി 78, 300 രൂപ മാത്രമാണ് ഇത്തവണ നടത്തിയ ആൻജിയോപ്ലാസ്റ്റിക് കാരുണ്യയിൽ ഉണ്ടായിരുന്നത്.


എന്നാൽ 135400 രൂപയാണ് ഇത്തവണ ആൻജിയോപ്ലാസ്റ്റിക് ബില്ലായത്. കാരുണ്യയിൽ ബാക്കി ഉണ്ടായിരുന്ന 78, 300 കഴിച്ച് പിന്നീട് വേണ്ടി വരുന്ന 52100 രൂപയ്ക്ക് വേണ്ടിയാണ് മുഹമ്മദ് റഫീക്കിനായി ചില സുഹൃത്തുക്കൾ പണപ്പിരിവ് നടത്തിയിരുന്നത് എന്നാൽ പിരിവ് നടത്തിയവർ പിരിച്ച് കിട്ടിയ കാശ് മുഴുവൻ തരാതെ 12000 രൂപ മാത്രമാണ് തനിക്ക് തന്നതെന്നും. അതുകൊണ്ട് തന്നെ വിദ്യാ നഗർ പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞിട്ടുണ്ടെന്നും റഫീക്ക് പറഞ്ഞു.
നിർദ്ധന കുടുംബാംഗമായ റഫീഖിന് ഭാര്യയും നാല് മക്കളുമായി വാടക വീട്ടിൽ കഴിയുന്ന റഫീഖിന് ബില്ലടക്കാൻ ബുദ്ധിമുട്ടിയതിനെ തുടർന്നാണ് എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ 45000 രൂപ റഫീക്കിന് നൽകിയത്. ഇതോടൊപ്പം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വികസന സമിതി 12100 രൂപ ബില്ലിൽ കുറവും വരുത്തി. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ സഹായം നൽകിയ സാന്ത്വനം പ്രവർത്തകരേയും, മികച്ച ചികിത്സാ സേവനം നൽകിയ ഡോക്ടർമാരേയും തന്റെ അവസ്ഥ മനസിലാക്കി ഹോസ്പിറ്റൽ ചാർജിൽ നിന്ന് 12100 രൂപ കുറച്ച കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വികസന സമിതിയോടും നന്ദി അറിയിച്ചു കൊണ്ടാണ് മുഹമ്മദ് റഫീക്ക് വീട്ടിലേക്ക് യാത്രയായത്.
sys