തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭയോഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വരുന്ന സഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് അധികാരം നൽകാനും മന്ത്രിസഭയോഗത്തിൽ തീരുമാനമായിട്ടുണ്ട്. വനനിയമത്തിലെ ഭേദഗതി ബില്ലിനും മന്ത്രിസഭയോഗത്തിൽ അംഗീകാരം ലഭിച്ചു.
Cabinet approves bill allowing killing of violent animals