മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഈ വർഷത്തെ ഓണാഘോഷ പരിപാടിക്ക് ഗംഭീര സമാപനം. സംസ്ഥാന പ്രസിഡണ്ട് പി കെ രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഉമേഷ് കുമാറിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം കൺവീനർ റീന പിവി സ്വാഗതവും ജില്ലാ സെക്രട്ടറി ശ്രീനിവാസൻ കെ വി പ്രോഗ്രാം ചെയർമാൻ അനീഷ് പി ആശംസകൾ പറഞ്ഞു. ജില്ലാ ട്രഷറർ രാജേഷ് പി കെ നന്ദിയും പ്രോഗ്രാമിൽ കലാകായിക മത്സരങ്ങളും ഓണസദ്യയും അരങ്ങു കൊഴുത്തു. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
onam celebration


































