പയ്യന്നൂർ : പയ്യന്നൂർ കോളേജിൽ എസ്.എഫ് ഐ.-കെഎസ്‌യു സംഘർഷം രണ്ടു പേർക്ക് പരിക്ക്.എസ്എഫ്ഐ പയ്യന്നൂർ കോളേജ് യൂണിറ്റ് പ്രസിഡണ്ടും എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗവും രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയുമായ എം. അഹാം (19), കെ എസ് യു. നേതാവ് ചാൾസ് സണ്ണി എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തെ തുടർന്ന് കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് ചാൾസ് അണ്ണിയുടെ നേതൃത്വത്തിലുള്ള പത്തോളം വരുന്ന കെഎസ്‌യു ഗുണ്ടകൾ ക്യാമ്പസിൽ കടന്നു കയറുകയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുവെന്ന് പരിക്കേറ്റ എസ്.എഫ് ഐ.പ്രവർത്തകർ പറയുന്നു. പരിക്കേറ്റ പ്രവർത്തകരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെ എസ്.യു പ്രവർത്തകൻ ചാൾസ് സണ്ണിയെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്. എഫ് ഐ.അക്രമം അവസാനിപ്പിക്കണം ; എപി നാരായണൻ


പയ്യന്നൂർ കോളേജ് കെ എസ് യു യൂനിറ്റ് പ്രസിഡണ്ട് ചാൾസ് സണ്ണിയെ കോളേജ് കാമ്പസ്സിനകത്ത് വെച്ച് എസ് എഫ് ഐ ക്കാരായ അശ്വിൻ കണ്ടങ്കാളിയുടെ നേതൃത്വത്തിൽ ഒരു സംഘം ഗുണ്ടകൾ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചതു അപലപനീയവും പ്രതിഷേധാർഹവുമാണെന്നും എസ്.എഫ് ഐഅക്രമം നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ പേരിൽ കൊലപാതക ശ്രമത്തിന് കേസ്സെടുക്കണമെന്നുഅദ്ദേഹം ആവശ്യപ്പെട്ടു.
Two injured in SF I-KSU clash