തളിപ്പറമ്പ: ഹയർസെക്കൻഡറി അധ്യാപകർക്കായി രാത്രികാലങ്ങളിലും ഒഴിവ് ദിനങ്ങളിലും നടത്തുന്ന ഓൺലൈൻ മീറ്റിങ്ങുകൾ അവസാനിപ്പിക്കണമെന്ന് KPSTA തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന കൗൺസിലർ പി വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ കെ അശ്വിൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് കെ വി മെസ്മർ ,ജില്ല ജോയിൻ്റ് സെക്രട്ടറി എ കെ ഉഷ ,ഉപജില്ലാ പ്രസിഡൻ്റ് കെ എസ് വിനീത്,വനിത ഫോറം ചെയർപേഴ്സൺ കൃഷ്ണപ്രഭ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എൻ വി ജ്യോതിസ് സ്വാഗതവും എസ് പി അഭിജിത്ത് നന്ദിയും പറഞ്ഞു.
KPSTA Taliparamba branch meeting




































