നരിക്കോട്: ശൈഖുന നരിക്കോട് ഉസ്താദ്(ഖ. സി ) മഖാമിൽ മാസാന്ത ജലാലിയ റാത്തീബ്ഡിസംബർ 18 വ്യാഴം രാവിലെ 9 മണി മുതൽ രിഫാഈ മസ്ജദിൽ വെച്ച് നടക്കും. രാവിലെ വിവിധ മൗലൂദുകളും ഉച്ചക്ക് ഒരുമണിക്ക് ജലാലിയ റാത്തീബും നടക്കും.
മുഹമ്മദ് മുസ്‌ലിയാർ മഞ്ചേശ്വരം നേതൃത്വവും,നൂർ മുഹമ്മദ് മിസ്ബാഹി പ്രാപ്പോയിൽ ഉൽബോധനവും നടത്തും. ഹംസ ബാഖവി നടുവിൽ ഹാഫിള് ഉമർ ഹംദാനി മഞ്ചേരി, പി. കെ. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ, എം. അബ്ദു റഹ്മാൻ മൗലവി, മുതുകുട അബ്ദുൽ ഖാദർ സഖാഫി,പി. കെ. ഉമർ മുസ്‌ലിയാർ, അബൂബക്കർ പഴയങ്ങാടി,അബ്ദുൽ ഖാദർ ഹാജി,ഉനൈസ് അഹ്സനി തുടങ്ങിയവർ പങ്കെടുക്കും.
narikkode




































