ചെനയന്നൂർ: ഇസ്രാഈൽ വംശ ഹത്യയുടെ ഇരകളായി വേട്ടയാടപ്പെടുന്ന ഗസ്സയുടെ കണ്ണീരിനൊപ്പം എന്ന പ്രമേയത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചെനയന്നൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യ ദാർഢ്യ കോർണർ സംഘടിപ്പിച്ചു.
ചെനയന്നൂർ ജുമാ മസ്ജിദിന് മുന്നിൽ നടന്ന പരിപാടിയിൽ മഹല്ല് പ്രസിഡന്റ് കെ പി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി എം മുസ്തഫ, സ്വദർ മുഅല്ലിം ഹാഫിള് അജ്മൽ അസ്ഹരി, മഹല്ല് ഭാരവാഹികളായ ഇസ്മായിൽ സി കെ, അമീർ അലി കെ പി, അൻസീർ സി, നുസൈഫ് സി കെ, ജലാലുദ്ധീൻ ഇർഫാനി, അബ്ദുറസ്സാഖ് മൗലവി, അബ്ദുറഹ്മാൻ മൗലവി എന്നിവർ നേതൃത്വം നൽകി.


എസ്. എം. എഫ്. മണ്ഡലം വർക്കിംഗ് പ്രസിഡന്റ് എൻ എ സിദ്ദീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐക്യ ദാർഢ്യ കോർണറിന് മുന്നോടിയായി നൂറുൽ ഹുദാ മദ്രസ്സ എസ്. കെ. എസ്. ബി. വി. യുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലിയും സംഘടിപ്പിച്ചു.
smf