കൊച്ചി: (truevisionnews.com) തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് (ഒക്ടോ. 7) സ്വർണം ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമായി. ഇതോടെ ഒരുപവൻസ്വർണാഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും അടക്കം ഒരുലക്ഷത്തിനടുത്ത് ചിലവാകും.
ഇന്നലെ ഗ്രാമിന് 125 രൂപയുടെ വർധിച്ച് 11,070 രൂപയായിരുന്നു. പവന് 1000 രൂപയാണ് ഇന്നലെ കൂടിയത്. 88,560 രൂപയായിരുന്നു ഇന്നലത്തെ പവൻ വില.
gold rate