തളിപ്പറമ്പ് നഗരത്തിലെ തീ പ്പിടുത്തം: 50 കോടിയിലേറെ നഷ്ടം, ഉച്ചയ്ക്ക് രണ്ടുമണിക്ക് എംപി ഗോവിന്ദൻ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പുകളുടെ യോഗവും ചേരും.
ഏകദേശം 50 കോടി രൂപയുടെ നഷ്ടംകണക്കാക്കുന്നു.ഇന്നലെ വൈകുന്നേരം 5.10 ന് തുടങ്ങിയ തീപിടുത്തം രാത്രി ഏറെ വൈകിയാണ്‌നിയന്ത്രണ വിധേയമായത്.സംഭവത്തില്‍ കെ.വി.കോംപ്ലക്‌സ് വ്യാപാരസമുച്ചയം ഏതാണ്ട് പൂര്‍ണമായി തന്നെ കത്തിയമര്‍ന്നു.


ഫൺസിറ്റി ടോയ്‌സ്, മാട്രിക്സ് ഫൂട്ടിവിയർ, മിൽമ ബൂത്ത്, വുമൺസ് ഗ്യാല്ലറി ഫാൻസി, കളർസ് റെഡിമെയ്ഡ്സ്, ടോപ് വേൾഡ് റെഡിമെയ്ഡ്സ്, മൊബൈൽ സോൺ മൊബൈൽ ഷോപ്പ്, ആൽഫ ഫുട്ട് വേയർ, സൂറത്ത് ക്രോക്കറി സ്റ്റോർ, ടോപ് വേൾഡ്, രാജധാനി സൂപ്പർ മാർക്കറ്റ്, ക്ലാസ്സിക് ഫാൻസി, മൊബൈൽ പാർക്ക്, ഷാലിമാർ സ്റ്റോർ, ടോയ് ഷോപ്പ്, ടൂൾ ആൻഡ് ബോൾട് ഷോപ്പ്, ചിത പ്രഭ ജെവല്ലറി, ദി റോക്സ് ജന്റ്സ് റെഡി മെയ്ഡ്സ്, സോപ് കട, ബോയ് സോൺ, സ്വർഗ്ഗ ചിത്ര സ്റ്റുഡിയോ, ടെയ്‌ലർ ഷോപ്പ്, അഞ്ജലി ബ്യൂട്ടി, റൊമാന്റിക് ലേഡീസ് ഇന്നർ വെയർ, ജയ ഫാഷൻ ജ്വല്ലറി, കെ വി എം ടീ സ്റ്റോൾ, ചൈനീസ് ഹോട്ടൽ എന്നീ സ്ഥാപനങ്ങൾ പൂർണ്ണമായും ഭാഗ്ഗീഗമായും നശിച്ചു
Fire breaks out in Taliparamba city