തളിപ്പറമ്പ: ഇന്നലെ വൈകിട്ട് തളിപ്പറമ്പിന്റെ നഗരഹൃദയഭാഗമായ കെവി കോംപ്ലക്സ്കിൽ ഉണ്ടായ ദുരന്തം ഇത്രയേറെ വ്യാപിപ്പിച്ചത് ഫയർ ഫോഴ്സിന്റെ ഭാഗത്തു നിന്നുള്ള കുറ്റകരമായ വീഴ്ച്ചയാണെന്ന് എസ്ഡിപിഐ മുനിസിപ്പൽ പ്രസിഡന്റ് എ ഷുഹൂദ് ആരോപിച്ചു. ദുരന്തത്തിനിരയായ വ്യാപരികൾക്ക് പരിപൂർണമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തളിപ്പറമ്പിൽ തന്നെ ഫയർ സ്റ്റേഷനുകൾ ഉണ്ടായിട്ട് പോലും ദുരന്തത്തിന്റെ ആദ്യഘട്ടത്തിൽ എത്തിയ 2അഗ്നിശമനവാഹനവും മതിയായ വെള്ളം ഇല്ലാതെയായിരുന്നു. പിന്നീട് മൂന്നാമതൊരു വാഹനം എത്തുന്നത് തന്നെ മുക്കാൽ മണിക്കൂർ കഴിഞ്ഞാണ്. വളരെ നിർണ്ണായകമായ ആദ്യ മണിക്കൂറുകളിൽ വന്ന വീഴ്ചയാണ് തീ ഇത്രയേറെ ആളിപ്പടരാനും 40ലേറെ വ്യാപാരസ്ഥാപനങ്ങൾ പൂർണമായും കത്തിനശിക്കാനും കാരണമായത്


10കോടിയിലേറെയാണ് നഷ്ടമെന്ന് പ്രാഥമിക വിവരം. 200ലേറെ ജീവനക്കാരുടെ ഉപജീവനവുമാണിവിടെ നഷ്ടമാവുന്നത്. വ്യാപാരികൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകാനും അഗ്നിശമനഅധികൃതരിൽ നിന്നും ഇത്തരം കൃത്യവിലോപങ്ങൾ ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു. മുനിസിപ്പൽ സെക്രട്ടറി അബൂബക്കർ കുറ്റിക്കോൽ, നസ്സീർ കല്ലാലി, ഇല്യാസ് എന്നിവർ സംസാരിച്ചു
SDPI