അപകടകാരിയായ വന്യമൃഗത്തെ കൊല്ലാം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി

അപകടകാരിയായ വന്യമൃഗത്തെ കൊല്ലാം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി
Oct 10, 2025 01:19 PM | By Sufaija PP

തിരുവനന്തപുരം: കേരളത്തിലെ മലയോരജനതയ്ക്ക് ആശ്വാസം പകരുന്ന രണ്ടു സുപ്രധാന ബില്ലുകളായ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍, വനം ഭേദഗതി ബില്‍ എന്നിവ നിയമസഭ പാസാക്കി. ജനവാസമേഖലയിൽ ഇറങ്ങി ആളുകളെ ആക്രമിച്ചാൽ മൃഗത്തെ കൊല്ലാനുള്ള ഉത്തരവിടാൻ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യജീവി സംരക്ഷണ ഭേദഗതി ബിൽ അധികാരം നൽകും.

വന്യമൃഗം ജനവാസമേഖലയിൽ ഇറങ്ങി ആളുകളെ ആക്രമിച്ചാൽ ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്‌ കലക്‌ടറുടെയോ ചീഫ്‌ ഫോറസ്റ്റ്‌ കൺസർവേറ്ററുടെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവയെ കൊല്ലുന്നതിനോ മയക്കുവെടിവച്ച്‌ പിടികൂടുന്നതിനോ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റുന്നതിനോ ഉത്തരവിടാനും നിയമം നടപ്പാകുന്നതോടെ സാധ്യമാകും. വന്യമൃഗം വനത്തിന്‌ പുറത്ത്‌ ഒരാളെ ആക്രമിക്കുയോ ജനവാസമേഖലയിൽ ഇറങ്ങുകയോ ചെയ്‌താൽ അവയെ മനുഷ്യജീവന്‌ അപകടകാരിയായി കണക്കാക്കും. പട്ടിക രണ്ടിലുള്ള വന്യമൃഗം മനുഷ്യജീവനോ വസ്‌തുവകകൾക്കോ അപകടകരമാകുന്ന തരത്തിൽ പെരുകിയതായി ബോധ്യപ്പെട്ടാൽ സംസ്ഥാന സർക്കാരിന്‌ വിജ്ഞാപനം വഴി അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാം.

സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്താനും മരത്തിൻ്റെ വില കര്‍ഷകന് ലഭ്യമാക്കാനും വനം ഭേദഗതി ബില്‍ വഴി അനുമതി ലഭിക്കും. കൂടാതെ വന കുറ്റകൃത്യങ്ങളില്‍ ചിലത് കോടതിയുടെ അനുമതിയോടെ കോംമ്പൗണ്ട് ചെയ്യാനും ഈ നിയമം നടപ്പാകുന്നതോടെ സാധ്യമാകും.

Dangerous wild animals can be killed

Next TV

Related Stories
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കില്ല, നഷ്ടപരിഹാരം ഉറപ്പാക്കും, എം വി ഗോവിന്ദൻ എം എൽ എ

Oct 10, 2025 04:37 PM

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കില്ല, നഷ്ടപരിഹാരം ഉറപ്പാക്കും, എം വി ഗോവിന്ദൻ എം എൽ എ

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കില്ല, നഷ്ടപരിഹാരം ഉറപ്പാക്കും, എം വി ഗോവിന്ദൻ എം എൽ...

Read More >>

Oct 10, 2025 04:28 PM

"തീ ശരിക്കും പിടിക്കേണ്ടത് ആ മാർക്കറ്റിനുള്ളിലായിരുന്നു": ഫേസ്ബുക്ക് കമന്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി

"തീ ശരിക്കും പിടിക്കേണ്ടത് ആ മാർക്കറ്റിനുള്ളിലായിരുന്നു": ഫേസ്ബുക്ക് കമന്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ...

Read More >>
നമ്മുടെ സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ.സണ്ണി ജോസഫ്

Oct 10, 2025 01:18 PM

നമ്മുടെ സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ.സണ്ണി ജോസഫ്

നമ്മുടെ സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ.സണ്ണി...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

Oct 10, 2025 10:55 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 1360

Oct 10, 2025 10:54 AM

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 1360

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണ വിലയില്‍ ഇടിവ്; പവന് കുറഞ്ഞത്...

Read More >>
തളിപ്പറമ്പ നഗരഹൃദയത്തിലെ തീപിടിത്തം: ദുരന്തത്തിൻ്റെ വ്യാപ്തി വർദ്ധിക്കാൻ കാരണം ഫയർ ഫോഴ്സ് ഉൾപ്പെടെയുളള സംവിധാനത്തിന്റെ അനാസ്ഥ, വ്യാപാരികൾക്ക് പരിപൂർണമായ നഷ്ടപരിഹാരം നൽകണം; എസ്ഡിപിഐ

Oct 10, 2025 10:40 AM

തളിപ്പറമ്പ നഗരഹൃദയത്തിലെ തീപിടിത്തം: ദുരന്തത്തിൻ്റെ വ്യാപ്തി വർദ്ധിക്കാൻ കാരണം ഫയർ ഫോഴ്സ് ഉൾപ്പെടെയുളള സംവിധാനത്തിന്റെ അനാസ്ഥ, വ്യാപാരികൾക്ക് പരിപൂർണമായ നഷ്ടപരിഹാരം നൽകണം; എസ്ഡിപിഐ

തളിപ്പറമ്പ നഗരഹൃദയത്തിലെ തീപിടിത്തം. ദുരന്തത്തിൻ്റെ വ്യാപ്തി വർദ്ധിക്കാൻ കാരണം ഫയർ ഫോഴ്സ് ഉൾപ്പെടെയുളള സംവിധാനത്തിന്റെ അനാസ്ഥ. വ്യാപാരികൾക്ക്...

Read More >>
Top Stories

News Roundup

GCC News

//Truevisionall