തളിപ്പറമ്പിലെ തീപിടുത്തം: നാശനഷ്ടത്തിന്റെ കണക്ക് ഉടൻ തയ്യാറാക്കും,പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് എംഎൽഎ എം വി ഗോവിന്ദൻ ഗോവിന്ദൻ. സാങ്കേതിക പ്രശ്നം പറഞ്ഞ് ആനുകൂല്യങ്ങൾ വൈകില്ല തീപിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ല.
വ്യാപാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു, തീപിടുത്തത്തിൽ ജോലി നഷ്ടമായ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള തൊഴിലാളി സമൂഹത്തെ വളരെ ഗൗരവമായി കാണുന്നു എന്ന് ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. മുഖ്യമന്ത്രിയെ രാവിലെ വിളിച്ചിരുന്നു എന്നും കേരളത്തിന്റെ തല മേഖലയിലും തീപിടുത്തം മൂലം ഉണ്ടായ നാശനഷ്ടങ്ങൾക്ക് അനുവദിച്ച പാക്കേജ് ഇവിടെയും അനുവദിക്കുന്നതിന് തടസ്സം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുമൂന്നു ദിവസം കൊണ്ട് എല്ലാ ആൾക്കാരുടെയും അപേക്ഷകൾ എഴുതി വാങ്ങാൻ ഉദ്യോഗസ്ഥന്മാരെ നിയോഗപ്പെടുത്തി.


അവർക്കുണ്ടായ നഷ്ടങ്ങളെ പറ്റി വ്യക്തമായ ഒരു കണക്കുണ്ടാക്കാനും തീപിടുത്തം ഉണ്ടായ കാരണത്തിൽ വ്യക്തത വരണം, സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ നൽകാതിരിക്കുകയില്ലെന്നും അവരെ ചേർത്ത് പിടിച്ചു കൊണ്ടാണ് ഗവൺമെന്റ് എല്ലാകാലത്തും മുന്നോട്ടു പോയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിയെ പരിഹരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നഗരസഭ ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആർ ഡി ഒ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ, ഉന്നത തല ഉദ്യോഗസ്ഥർ എന്നിവരെല്ലാം പങ്കെടുത്ത യോഗത്തിൽ ഈ പ്രശ്നം പരിഹരിക്കുന്നതിനും വ്യാപാരികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനും എല്ലാവരുടെയും കൂട്ടായ ശ്രമം ഉണ്ടാവും എന്ന് ഉറപ്പ് നൽകി. മാധ്യമങ്ങളുടെ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്നലെ മാധ്യമങ്ങൾ വഹിച്ച പങ്കും അദ്ദേഹം പറയുകയും അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം സർക്കാർ സഹായം നൽകുമെന്നതിൽ പ്രതീക്ഷയുണ്ടെന്ന് ഷാലിമർ സ്റ്റോർ ഉടമകൾ പറഞ്ഞു. ദുരന്തസമയത്ത് 22 പേർ കടയിൽ ഉണ്ടായിരുന്നതായും ആലപായമില്ലാത്തത് ആശ്വാസകരമാണെന്നും പ്രതികരിച്ചു.
Taliparamba fire: An estimate of the damage will be prepared soon