തളിപ്പറമ്പ് നഗരത്തിൽ ഇന്നലെയുണ്ടായ തീപിടുത്തം സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചുകൊണ്ടിരിക്കുമ്പോൾ മനുഷ്യനായ ഓരോ വ്യക്തികളുടെയും ഉള്ളിലയ്ക്കുന്ന കാഴ്ചകളാണ്. ദുരന്തത്തിനിരയായ വ്യാപാരികളുടെയും തൊഴിലാളികളുടെയും ദുഃഖത്തിൽ മത രാഷ്ട്രീയ വർണ്ണ വർഗ്ഗ വിവേചനം ഇല്ലാതെ എല്ലാവരും പങ്കുചേർന്നുകൊണ്ടിരിക്കെ മനുഷ്യത്വം മരവിച്ചു പോയ രീതിയിൽ കമന്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി നൽകി.
"തീ ശരിക്കും പിടിക്കേണ്ടത് ആ മാർക്കറ്റിനുള്ളിലായിരുന്നു എന്നാണ് മുൻ പഞ്ചായത്ത് സെക്രട്ടറിയും ഗവൺമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പ്രവർത്തകനുമായ കെ എൻ അനിൽ സാമൂഹ്യമാധ്യമത്തിൽ കമന്റിട്ടത്. ഇന്ത്യയിൽ ഇത്രയും വൃത്തികെട്ട രീതിയിൽ വർഗീയതയും മതപരമായ ഭിന്നതയും കാണിക്കുന്നവരെ തളിപ്പറമ്പിൽ അല്ലാതെ കാണാൻ കഴിയില്ലെന്നും തളിപ്പറമ്പ് മാർക്കറ്റ് കൂടി കത്തി നശിക്കണമെന്ന് ഇയാൾ പോസ്റ്റ് ഇട്ടത്. ഇതിനെതിരെ മുനിസിപ്പൽ മുസ്ലിംലീഗ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
Complaint filed against former government official