തളിപ്പറമ്പിൽ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് കൈത്താങ്ങായി വിദേശ വ്യവസായിയും ചപ്പാരപ്പടവ് സ്വദേശി പി കെ അബൂബക്കർ ഹാജിയുടെ മകനുമായ ഈസി ആക്സസ് കൺസൾട്ടൻസിസ് ദുബായ് എന്ന സ്ഥാപനത്തിന്റെ ഉടമ ഫറൂഖ് എം ബി. വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികളെ സഹായിക്കുന്നതിനായുള്ള ധനസമാഹരണം നടത്തി രണ്ടു കോടി രൂപ കൈമാറാൻ തീരുമാനിച്ചിരുന്നു.
ഇതിലേക്കാണ് എം ബി ഫാറൂഖ് 10 ലക്ഷം രൂപ നൽകിയത്. തീപിടുത്തം ഉണ്ടായ കെ വി കോംപ്ലക്സിന്റെ മുൻവശത്ത് വെച്ച് പണം ഫറൂക്കിന്റെ പിതാവായ പി കെ അബൂബക്കർ ഹാജി തളിപ്പറമ്പ് അസോസിയേഷൻ ഭാരവാഹികളായ കെ എസ് റിയാസിനും വി താജുദ്ദീനും കൈമാറി. ഇതോടെ ഫണ്ട് വാഹനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നതായി കെ എസ് റിയാസ് അറിയിച്ചു. കൂടാതെ നാടിന്റെ മുതൽക്കൂട്ടായ വ്യാപാരികളെ ഈ പ്രതിസന്ധിയിൽ നിന്ന് പുനർജീവിപ്പിക്കാൻ പൊതുജനങ്ങളുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Farooq MB