തളിപ്പറമ്പ്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം 2025 തളിപ്പറമ്പ് മുനിസിപ്പൽ തല ഉദ്ഘാടനം തളിപ്പറമ്പ് താലൂക്ക് ആശുപത്രി പിപി യൂണിറ്റിൽ വെച്ച് താളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി ഉദ്ഘാടനം ചെയ്തു.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസത്ത് ബീവിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പൊതുമരാമത് വകുപ്പ് ചെയർമാൻ പി പി നിസാർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത തളിപ്പറമ്പ് റോട്ടറി ക്ലബ് പ്രസിഡന്റ് ഷീബ സുരേഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് രമണി എന്നിവർ ആശംസ അർപ്പിച്ചു. പി പി യൂണിറ്റ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റഷീദ് എസ്പി സ്വാഗതവും എഴോം ബ്ലോക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു കെ എൻ നന്ദിയും പറഞ്ഞു.
Pulse Polio Immunization Program