കണ്ണൂർ ഡിവിഷൻ,തളിപ്പറമ്പ് റേഞ്ച്, ശ്രീകണ്ഠാപുരം സെക്ഷൻ,പയ്യാവൂർ പഞ്ചായത്തിലെ ഏലപ്പാറ മുതൽ ചിറ്റാരി വരെയുള്ള 2.400 km സൗരോർജ്ജ തൂക്ക് വേലി ഉൽഘാടനം പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അഡ്വ: സാജു സേവ്യർ നിർവഹിച്ചു..ഇതോടു കൂടി പയ്യാവൂർ പഞ്ചായത്തിലെ മുഴുവൻ വനാതിർത്തിയിലും സൗരോർജ്ജ തൂക്ക് വേലി ആയി.
മൂന്നാം വാർഡ് മെമ്പർ മാത്യു ആൻ്റണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ,രണ്ടാം വാർഡ് മെമ്പർ സജ്ന അരുൺ അധ്യക്ഷത വഹിച്ചു.റേഞ്ച് ഫോറസ്റ്റ് ഓഫീസർ, സനൂപ് കൃഷ്ണൻ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ ബാലൻ , പി എഫ് വർക്കി,ഉന്നതി മൂപ്പൻ കേളപ്പൻ കായലോടൻ,വാസുദേവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Solar hanging fence inaugurated