കുടുംബജീവിതം തകര്‍ത്തതായി ആരോപിച്ച് വാടക ക്വാര്‍ട്ടേഴ്‌സ് വളപ്പിലേക്ക് അതിക്രമിച്ചുകയറി യുവാവിനെ മര്‍ദ്ദിക്കുകയും ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതരെ കേസെടുത്തു.
പുഷ്പഗിരി പണിക്കരകത്ത് വീട്ടില്‍ അബ്ദുള്ളയുടെ(31) പരാതിയിലാണ് ഉണ്ടച്ചുണ്ട് ജംഷീര്‍, ചിന്തപ്പന്‍ ഷമീര്‍ എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.


12 ന് രാത്രി 9.55 നായിരുന്നു സംഭവം.അബ്ദുള്ളയും സഹോദരിയും വാടകക്ക് താമസിക്കുന്ന പുഷ്പരിരി മണാട്ടി റോഡിലെ ഹാജി ക്വാര്‍ട്ടേഴ്‌സ് എന്ന വാടകവീട്ടിലെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടഅബ്ദുള്ളയുടെ കെ.എല്‍.59എ.ബി 3747 ബൈക്ക് അടിച്ചുതകര്‍ത്ത പ്രതികള്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയ അബ്ദുള്ളയെ ജംഷീര്‍ മുഖത്തിടിക്കുകയും ഷമീര്‍ ഇരുമ്പ് ലിവര്‍ കൊണ്ട് കാലടിച്ച് തകര്‍ക്കുകയും ചെയ്തുവെന്നാണ്പരാതി.ജംഷീറിന്റെ കുടുംബജീവിതം തകര്‍ത്തത് അബ്ദുള്ളയാണെന്ന് ആരോപിച്ചായിരുന്നു ആക്രമം.
case