കാസർകോട്: ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാർ മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. കാസർകോട് ബേത്തൂർപാറയിലാണ് സംഭവം.
ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്‍റെ മകള്‍ മഹിമയാണ് (20) മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടത്. അമ്മ വനജയും സഹോദരന്‍ മഹേഷും ചേർന്ന് മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പടിമരുതില്‍ വച്ചാണ് അപകടം സംഭവിച്ചത്.


പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാർ പടിമരുതില്‍ വച്ച് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാർ ഉടൻ തന്നെ കാസർഗോഡ് ചെർക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കാസർഗോട്ടെ നുള്ളിപ്പാടിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്നു മഹിമ. അപകടത്തില്‍ മഹിമയുടെ അമ്മക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്.
car accident