മൊറാഴ: വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ സൗത്ത് ഉപജില്ല യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ സർഗ്ഗോത്സവം മൊറാഴ എയുപി സ്കൂളിൽ വച്ച് നടന്നു.
സർഗ്ഗോത്സവം ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ടി പ്രശോഭ് അധ്യക്ഷം വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവിന്ദ്രൻ പരിപാടികൾ വിശദീകരിച്ചു സംസാരിച്ചു.


എം . പി. സുനിത ടീച്ചർ സ്വാഗതവും ടി.കെ.ശ്രീകാന്ത് നന്ദിയും അർപ്പിച്ച് സംസാരിച്ചു.കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സി.പുഷ്പവല്ലി,കെ.വി.റിജിന, ഇ. രാജീവൻ, എം.ഒ. ഷനൂപ്, പി.വി.ബാബുരാജ്, കെ.പി.പ്രദീപ് കുമാർഎന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
വിവിധ വിഷയങ്ങളിൽ നടന്ന ശില്പശാലയിൽ ഇർഷാദ് പെരുമ്പടവ്,ഒ.എം. മധുസൂദനൻ, സതീഷ് തോപ്രത്ത്, ശ്രീരംഗ് സുധാകരൻ, ജയരാജ് ഞാറ്റുവയൽ, രാമകൃഷ്ണൻ ചുഴലി, അഭിലാഷ് കണ്ടക്കൈ എന്നിവർ നേതൃത്വം നൽകി.
Vidyarangam Kalasahityavedi