വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24 മണിക്കൂറിനകം

വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24 മണിക്കൂറിനകം
Oct 15, 2025 08:17 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം. തുലാവർഷം എത്തുന്നതോടെ കാലവർഷം പൂർണമായി പിൻവാങ്ങും. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഞായറാഴ്ചയോടെ ഇത് കേരള കർണാടക തീരത്തിന് സമീപം ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴ തുടരും. ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ പരക്കെ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കാണ് സാധ്യതയുള്ളത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Heavy thunder and rain coming

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്:18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാര്‍ഡുകള്‍ കൂടി നറുക്കെടുത്തു

Oct 15, 2025 08:15 PM

തദ്ദേശ തിരഞ്ഞെടുപ്പ്:18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാര്‍ഡുകള്‍ കൂടി നറുക്കെടുത്തു

തദ്ദേശ തിരഞ്ഞെടുപ്പ്:18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാര്‍ഡുകള്‍ കൂടി...

Read More >>
വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ സൗത്ത് ഉപജില്ല സർഗ്ഗോത്സവം നടത്തി

Oct 15, 2025 08:12 PM

വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ സൗത്ത് ഉപജില്ല സർഗ്ഗോത്സവം നടത്തി

വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ സൗത്ത് ഉപജില്ല സർഗ്ഗോത്സവം...

Read More >>
ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു, പെണ്‍കുട്ടി മരിച്ചു

Oct 15, 2025 08:05 PM

ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു, പെണ്‍കുട്ടി മരിച്ചു

ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു, പെണ്‍കുട്ടി...

Read More >>
ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

Oct 15, 2025 03:23 PM

ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ...

Read More >>
4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

Oct 15, 2025 03:18 PM

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന്...

Read More >>
നടുവിലിലെ പ്രജുലിന്റെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ

Oct 15, 2025 03:17 PM

നടുവിലിലെ പ്രജുലിന്റെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ

നടുവിലിലെ പ്രജുലിന്റെ കൊലപാതകം: ഒരാൾ കൂടി...

Read More >>
Top Stories










News Roundup






//Truevisionall