തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിത, പട്ടികവിഭാഗം സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ മൂന്നാം ദിനം ഇരിക്കൂര്‍, പാനൂര്‍, ഇരിട്ടി ബ്ലോക്കിന് കീഴിലെ 18 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടന്നു. ഇതോടെ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നേതൃത്വം നല്‍കി. തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍ ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് 16 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സംവരണ വാര്‍ഡുകള്‍:


മലപ്പട്ടം ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് അഡൂര്‍, മൂന്ന് മലപ്പട്ടം ഹൈസ്‌കൂള്‍, ആറ് അഡുവാപ്പുറം സൗത്ത്, എട്ട് തലക്കോട് വെസ്റ്റ്, 11 പൂക്കണ്ടം, 12 കൊവുന്തല, 13 അടിച്ചേരി
പട്ടികജാതി: അഞ്ച് അഡുവാപ്പുറം നോര്‍ത്ത്
പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്
വനിത: മൂന്ന് ശാന്തിനഗര്‍, അഞ്ച് ചതിരംപുഴ, ഏഴ് കുഞ്ഞിപ്പറമ്പ്, 10 ഉപ്പുപടന്ന, 11 കണ്ടകശ്ശേരി, 13 കോയിപ്ര, 14 വെമ്പുവ, 16 ഏറ്റുപാറ, 17 വഞ്ചിയം
പട്ടികവര്‍ഗം: ആറ് പൈസക്കരി
ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് ആലത്തൂടി, അഞ്ച് സിദ്ദിഖ് നഗര്‍, ആറ് കുന്നുമ്മല്‍, എട്ട് പട്ടുവം, 10 ഇരിക്കൂര്‍ ടൗണ്‍, 13 കുട്ടാവ്, 14 ചേടിച്ചേരി
പട്ടികജാതി: നാല് പയസ്സായി
ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് കുടിയാന്മല, മൂന്ന് ചെറിയ അരീക്കമല, എട്ട് ഏരുവേശ്ശി, 10 ചെമ്പേരി, 11 ഇടമന, 12 ചെളിംപറമ്പ്, 14 രത്നഗിരി, 15 കൊക്കമുള്ള്,
പട്ടികവര്‍ഗ്ഗം: രണ്ട് അരീക്കാമല
കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് പഴശ്ശി, രണ്ട് പാവന്നൂര്‍ മൊട്ട, ഏഴ് വടുവന്‍കുളം, ഒന്‍പത് കോമക്കരി, 10 വേശാല, 11 കട്ടോളി, 12 തണ്ടപ്പുറം, 15 ചെറുവത്തല, 16 മാണിയൂര്‍ സെന്‍ട്രല്‍
പട്ടികജാതി: നാല് പാവന്നൂര്‍
മയ്യില്‍ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് കണ്ടക്കൈ, ആറ് വേളം, ഏഴ് മയ്യില്‍, എട്ട് വള്ളിയോട്ട്, ഒന്‍പത് തായംപൊയില്‍, 12 പാലത്തുങ്കര, 13 ചെറുപഴശ്ശി, 16 കയരളം, 18 അരിമ്പ്ര, 19 മുല്ലക്കൊടി.
പട്ടികജാതി: 17 നണിയൂര്‍ നമ്പ്രം
പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്ത്
വനിത: മൂന്ന് ആലത്തുപറമ്പ്, ആറ് കല്ലുവയല്‍, എട്ട് പടിയൂര്‍, ഒന്‍പത് പൂവ്വം, 11 പെരുമണ്ണ്, 12 പെടയങ്ങോട്, 14 കല്യാട്, 16 ചോലക്കരി.
പട്ടികവര്‍ഗ്ഗം: 15 ബ്ലാത്തൂര്‍
കതിരൂര്‍ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് പുല്യോട് സി.എച്ച് നഗര്‍, മൂന്ന് പുല്യോട് ഈസ്റ്റ്, നാല് കതിരൂര്‍തെരു, അഞ്ച് വേറ്റുമ്മല്‍, ഒന്‍പത് വണ്ണാര്‍വയല്‍, 10 കുണ്ടുചിറ, 12 പൊന്ന്യം സൗത്ത്, 13 പൊന്ന്യം സ്രാമ്പി, 14 പുല്യോടി, 18 കുറ്റ്യേരിച്ചാല്‍
പട്ടികജാതി: 17 കതിരൂര്‍ ടൗണ്‍
ഉളിക്കല്‍ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് മാട്ടറ, അഞ്ച് കല്ലംതോട്, ആറ് തൊട്ടിപ്പാലം, ഏഴ് പേരട്ട, ഒന്‍പത് വട്ട്യംതോട്, 10 കതുവാ പറമ്പ്, 12 കേയാപറമ്പ്, 15 നെല്ലിക്കാംപൊയില്‍, 17 തേര്‍മല, 21 പെരുമ്പള്ളി, 22 മണിക്കടവ് സൗത്ത്
പട്ടികവര്‍ഗ്ഗം: 13 ഉളിക്കല്‍ വെസ്റ്റ്
ചൊക്ലി ഗ്രാമപഞ്ചായത്ത്
വനിത: മൂന്ന് രജിസ്ട്രാര്‍ ഓഫീസ്, നാല് മരാങ്കണ്ടി, ഏഴ് കുറ്റിയില്‍ പീടിക, ഒന്‍പത് കാഞ്ഞിരത്തിന്‍ കീഴില്‍, 10 മത്തിപ്പറമ്പ്, 11 നാരായണന്‍ പറമ്പ്, 13 മേക്കരവീട്ടില്‍ താഴെ, 14 തുളുവര്‍ കുന്ന്, 17 ചൊക്ലി ടൗണ്‍, 18 ഗ്രാമത്തി.
പട്ടികജാതി: ആറ് കുറുന്താളി പീടിക
മൊകേരി ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് പാത്തിപ്പാലം, മൂന്ന് പാത്തിപ്പാലം ഈസ്റ്റ്, നാല് വളള്യായി നോര്‍ത്ത്, അഞ്ച് വളള്യായി ഈസ്റ്റ്, ഏഴ് മാക്കൂല്‍ പീടിക, 13 കൂരാറ, 14 പടിഞ്ഞാറേ മൊകേരി, 15 കൂരാറ നോര്‍ത്ത്.
പട്ടികജാതി: 11 മൊകേരി
അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് പാലത്തുംകടവ്, ആറ് അങ്ങാടിക്കടവ്, ഏഴ് ഈന്തുംകരി, ഒന്‍പത് കൂമന്‍തോട്, 10 കരിക്കോട്ടക്കരി, 11 വലിയപറമ്പിന്‍കരി, 12 കമ്പനിനിരത്ത്, 13 മുണ്ടയാം പറമ്പ്.
പട്ടികവര്‍ഗ്ഗം: 14 ആനപ്പന്തി
ആറളം ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് മാഞ്ചുവട്, നാല് ചതിരൂര്‍, ആറ് കോട്ടപ്പാറ, എട്ട് കീഴ്പ്പള്ളി, 12 വീര്‍പ്പാട്, 13 ഉരുപ്പുംകുണ്ട്, 16 പെരുമ്പഴശ്ശി, 17 ആറളം
പട്ടികവര്‍ഗ്ഗ വനിത: ഒന്ന് എടൂര്‍, ഏഴ് ആറളം
പട്ടികവര്‍ഗ്ഗം: 14 കല്ലറ
പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത്
വനിത: രണ്ട് മനയത്ത് വയല്‍, മൂന്ന് താഴെ ചെമ്പാട്, നാല് അരയാക്കൂല്‍, അഞ്ച് കിഴക്കേ ചമ്പാട്, 10 പടിഞ്ഞാറേ പന്ന്യന്നൂര്‍, 11 പന്ന്യന്നൂര്‍, 14 മനേക്കര,15 പുഞ്ചക്കര
പട്ടികജാതി: ഏഴ് വടക്കേ പന്ന്യന്നൂര്‍
കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് ചാലോട്, രണ്ട് എടയന്നൂര്‍, അഞ്ച് കുമ്മാനം, 10 പേരാവൂര്‍, 12 കീഴല്ലൂര്‍, 14 നല്ലാണി, 15 കാനാട്, 16 പനയത്താംപറമ്പ്
പട്ടികജാതി: ആറ് എളമ്പാറ
തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് പടിച്ചാക്കല്‍, അഞ്ച് തില്ലങ്കേരി, ആറ് വഞ്ഞേരി, ഒന്‍പത് പെരിങ്ങാനം, 11 കാഞ്ഞിരാട്, 12 മച്ചൂര്‍മല, 13 പള്ള്യം
പട്ടികവര്‍ഗ്ഗം: എട്ട് കാവുമ്പടി
കൂടാളി ഗ്രാമപഞ്ചായത്ത്
വനിത: ഒന്ന് നിടുകുളം, മൂന്ന് ആയിപ്പുഴ, നാല് തുമ്പോല്‍, ആറ് പാണാലാട്, ഏഴ് കൊടോളിപ്രം, എട്ട് കുന്നോത്ത്, 13 താറ്റ്യോട്, 14 കൂടാളി ടൗണ്‍, 17 ബങ്കണപറമ്പ്, 18 പൂവത്തൂര്‍
പട്ടികജാതി: രണ്ട് പട്ടാന്നൂര്‍
പായം ഗ്രാമപഞ്ചായത്ത്
വനിത: അഞ്ച് ആനപ്പന്തി കവല, ആറ് കുന്നോത്ത്, 10 പായം, 12 മാടത്തില്‍, 13 കരിവണ്ണൂര്‍, 14 തന്തോട്, 16 അളപ്ര, 17 വിളമന, 18 മലപ്പൊട്ട്, 19 ഉദയഗിരി
പട്ടികജാതി: എട്ട് ചീങ്ങാക്കുണ്ടം
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ ബിനി, തദ്ദേശസ്ഥാപന വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Local body elections