ധർമ്മശാല: ആന്തൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ. പുതിയ തൊഴിലവസരങ്ങൾ സൃഫ്ടിക്കുവാനായി ജോബ് ഡ്രൈവ് സംഘടിപ്പിച്ചു.
നഗരസഭാ ഹാളിൽ നടന്ന ജോബ്ഡ്രൈവ് വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യസ്ഥിരംസമിതി അധ്യക്ഷ എം.ആമിന ടീച്ചർ ആശംസയർപ്പിച്ച് സംസാരിച്ചു.


പത്തോളം വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ഡ്രൈവിൽ ധാരാളം ഉദ്യോഗാർത്ഥികൾ ജോലി തേടിയെത്തുകയും പങ്കെടുത്ത ഭൂരിപക്ഷം പേർക്കും ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുവാൻ സാധിക്കുകയും ചെയ്തു.ചുരുക്കപ്പട്ടികയിലുൾപ്പെട്ട എല്ലാവർക്കും ജോലി തരപ്പെടുമെന്ന് സ്ഥാപന പ്രതിനിധികൾ അറിയിച്ചു.
job drive