പറശ്ശിനിക്കടവ്:ആന്തൂർ നഗരസഭ പാലിയേറ്റീവ് പരിചരണം രണ്ടാം യൂനിറ്റ് ഉൽഘാടനം പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം നിർവ്വഹിച്ചു.
ആന്തൂർ നഗരസഭയുടെ നാഷണൽ ഹൈവേക്ക് കിഴക്കുള്ള വാർഡുകളിലാണ് രണ്ടാം യൂനിറ്റിൻ്റെ പ്രവർത്തന മേഖല. പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം ആസ്ഥാനമായാണ് പുതിയ യൂനിറ്റ് പ്രവർത്തിക്കുക.ഉൽഘാടന ചടങ്ങിൽ വൈസ് ചെയർപേർസൺ വി.സതീദേവി അധ്യക്ഷം വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഡോക്ടർ ഹൃദ്യ ടി. എ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.ഡോക്ടർ ജാസിം മെഡിക്കൽ ഓഫീസർ അബ്ദുള്ള ബോധവൽക്കരണ ക്ലാസെടുത്തു.ഹെൽത്ത് ഇൻസ്പെക്ടർ ബിജു, പാലിയേറ്റീവ് നേർസ് രമ്യ എന്നിവരും ചടങ്ങിൽ സംസാരിച്ചു.ചെയർമാൻ ഫ്ലാഗോഫ് ചെയ്ത് പാലിയേറ്റീവ് പരിചരണത്തിന് തുടക്കം കുറിച്ചു.
paliative





































