ഏഴോം: കൊട്ടില ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ കു ടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി കിണർ നിർമിക്കാൻ സൗജന്യമായി സ്‌ഥലം നൽകി ഏഴോം കൊട്ടിലയിലെ കെ വി സുരേഷും സഹോദരിമാരായ കെ വി ഉഷ, കെ വി നിഷ എന്നിവർ മാതൃക യായി. സ്‌കൂൾ ഗ്രൗണ്ടിന് സമീപ : ത്തായാണ് സ്‌ഥലം നൽകിയത്. സ്കൂളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കിണർ നിർമ്മിക്കാൻ ജില്ലാപഞ്ചായത്ത് തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ കിണർ സ്ഥാപിക്കാൻ ഫീസ്ബിലിറ്റിക്കായി സ്കൂൾ കോമ്പൗണ്ടിൽ പരിശോധന നടത്തിയപ്പോൾ അതിന് പറ്റാവുന്ന സ്ഥലം സ്കൂൾ കോമ്പൗണ്ടിനുള്ളിൽ എവിടെയും കണ്ടെത്താൻ പറ്റിയിരുന്നില്ല.എന്നാൽ കോമ്പൗണ്ടിനോട് ചേർന്ന് നിൽക്കുന്ന സുരേഷിൻ്റെ കുടംബത്തിൻ്റെ സ്ഥലത്ത് വെള്ളത്തിന്റെ ലഭ്യത കണ്ടുപിടിക്കുകയും ചെയ്തു. തുടർന്നാണ് സ്കൂളിലെ എസ് എംസി കമ്മിറ്റി അംഗം കൂടിയായ സുരേഷ് കിണറിനായി ഒരു സെൻ്റ് ഭൂമി വിട്ട് നൽകിയത്.സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ : പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരിക്ക് സുരേഷ് ഭൂമിയുടെ രേഖ കൈമാറി. പഞ്ചായത്ത് പ്രസിഡ ന്റ് പി ഗോവിന്ദൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, ജില്ലാപഞ്ചായത്തംഗം സി പി ഷിജു, കെ മനോഹരൻ, കെ വി രാജൻ, അധ്യാപക, രക്ഷാകർതൃസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് തുക ചെലവഴിച്ചാണ് കിണർ നിർമിക്കുന്നത്.
K V Suresh and family


































