മട്ടന്നൂർ: എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂർ-തിരുവനന്തപുരം സർവീസ് റദ്ദാക്കിയതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.വ്യാഴാഴ്ച വൈകിട്ട് 5.10-ന് തിരുവനന്തപുരത്തേക്കുള്ള സർവീസാണ് സാങ്കേതിക കാരണത്താൽ റദ്ദാക്കിയത്.
വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് സർവീസ് റദ്ദാക്കിയത് അറിഞ്ഞതെന്ന് ചില യാത്രക്കാർ ആരോപിച്ചു.ഉച്ചയ്ക്ക് മൂന്നോടെ ചില യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. യാത്രക്കാർക്ക് വിവരം നൽകിയിട്ട് ഉണ്ടെന്ന് എയർലൈൻ അധികൃതർ പറഞ്ഞു.
ചിലർക്ക് സന്ദേശം ലഭിക്കാൻ വൈകിയിട്ടുണ്ട്. അവർക്ക് അടുത്ത ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാനും തുക തിരിച്ച് നൽകാനും നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
Flight services cancelled; Passengers protest at Kannur airport



































