കണ്ണൂർ: മട്ടന്നൂരിൽ കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉളിയിൽ സ്വദേശിയായ സുരേന്ദ്രൻ ആണ് മരിച്ചത്.പന്തലിന്റെ പണിക്കായി ഉപയോഗിച്ച ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Worker dies of shock while constructing wedding tent




































