കണ്ണൂർ ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് മത്സരിക്കുന്ന 33 ഡിവിഷനുകളുടെ സ്ഥാനാർത്ഥികളെ ജില്ലാ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു.
എടക്കാട് ബ്ലോക്കിൽ കമ്പിൽ ഡിവിഷനിൽ പി കെ സി നസീർ , ചേലേരിയിൽ കെഎസി പി ഫൗസിയ, ചെമ്പിലോട് ടി പി റുസീന ടീച്ചർ, മുണ്ടേരി കെ ഹാരിസ് പടനോട്ട്
കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ പൂതപ്പാറ ഡിവിഷനിൽ കെ പി മുഹമ്മദ് ഹാരിസ്, അറത്തിൽ ഡിവിഷനിൽ സി എച്ച് അബ്ദുൽസലാം, കാട്ടാമ്പള്ളിയിൽ നിലോഫർ നായകൻ പുതിയപുരയിൽ, വളപട്ടണത്ത് കെ സി റംസീല എന്നിവർ മത്സരിക്കും കരിക്കംകുളം ഡിവിഷനിൽ വി ഹരിദാസൻ മുസ്ലിം ലീഗ് സ്വതന്ത്രനായി മത്സരിക്കും. പയ്യന്നൂർ ബ്ലോക്കിലെ രാമന്തളി ഡിവിഷനിൽ അഡ്വ. പി കെ ഷബീർ ഹമീദ്, പെരിന്തട്ട ഡിവിഷനിൽ പി മുസ്തഫകൂത്തുപറമ്പ് ബ്ലോക്കിലെ പുത്തൂർ ഡിവിഷനിൽ പി.ഒ റെജുല ,പാനൂർ ബ്ലോക്കിലെ ചൊക്ലി ഡിവിഷനിൽ പി കെ റഫീഖ്, കതിരൂർ ഡിവിഷനിൽ മുഹമ്മദ് ഷാജിർ പി പി നെടുമ്പ്രം ഡിവിഷനിൽ സ ഫ്വാൻ മേക്കുന്ന് .ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലെ ഇരിക്കൂർ ഡിവിഷനിൽ യുപി അബ്ദുറഹിമാൻ , ചട്ടുകപാറ യിൽ ഡി പി റഷീദ മൊയ്തീൻ, മയ്യിൽ ഡിവിഷനിൽ ഷംസീർ മയ്യിൽ .
പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ കാക്കയങ്ങാട് കെ പി സൗദത്ത്, ആലച്ചേരി പി പി കാസിം, ഇരിട്ടി ബ്ലോക്കിലെ ആലയാട് നജ്മ സാദിഖ്.കല്യാശ്ശേരി ബ്ലോക്കിലെ ഏഴോം ഡിവിഷനിൽ രമേശൻ എരിമ്പ്രം ,പുതിയങ്ങാടി ഡിവിഷനിൽ എം സെറീന ,പഴയങ്ങാടി ഡിവിഷനിൽ കെ വി റിയാസ്, ഇരിണാവ് ഡിവിഷനിൽ ഷഫീറ സിപി ,ചെറുതായംഡിവിഷനിൽ നജ്മുദ്ദീൻ പിലാത്തറ, മാട്ടൂൽ സൗത്ത് ഡിവിഷനിൽ സി. സൈനബയാണ് മത്സരിക്കുക.
തളിപ്പറമ്പ് ബ്ലോക്കിലെ കരുവഞ്ചാൽ ഡിവിഷനിൽ വി എ റഹീം ,ചുഴലി ഡിവിഷനിൽ റംലത്ത് കെ പി , കുറുമാത്തൂർ ഡിവിഷനിൽ അഡ്വ. കെ പി മുജീബ് റഹ്മാൻ , ചപ്പാരപ്പട വ് ഡിവിഷനിൽ ഫസീല ഷംസീർ എന്നിവർ മത്സരിക്കും തേർത്തല്ലി ഡിവിഷനിൽ മുസ്ലിം ലീഗ് സ്വതന്ത്രയായി ജെസ്സി ഷിജി മത്സരിക്കും.തലശ്ശേരി ബ്ലോക്കിലെ പടുവിലായി ഡിവിഷനിൽ സക്കരിയ മാസ്റ്റർ മത്സരിക്കും.
Muslim League candidates contesting in block panchayats in Kannur district announced






































