പരിയാരം: രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച് വര്‍ക്ക് ഷോപ്പിലെത്തി കാര്‍ മോഷ്ടിച്ച് കടന്നയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.ഇന്നലെ പുലര്‍ച്ചെ 2.40 ന് പിലാത്തറ ചുമടുതാങ്ങിയിലെ കാര്‍വാഷ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.
പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് പയ്യന്നൂര്‍ ടൗണില്‍ ഉപേക്ഷിച്ച മോഷ്ടാവ് അവിടെ നിര്‍ത്തിയിട്ട ഒരു ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചാണ് പിലാത്തറയില്‍ എത്തിയത്.ബുള്ളറ്റ് വര്‍ക്ക്ഷോപ്പിന് സമീപം പാര്‍ക്ക് ചെയ്ത് സ്ഥാപനത്തിന്റെ ഡോര്‍ തകര്‍ത്ത് അകത്തുകടന്ന് താക്കോലെടുത്താണ് കാറുമായി കടന്നത്.
നടുവില്‍ സ്വദേശി പെയിന്റിംഗിനായി എത്തിച്ച കെ.എല്‍-39-പി-8902 ചുവപ്പ് മാരുതി സ്വിഫ്റ്റ് കാറാണ് മോഷ്ടിച്ചത്.വര്‍ക്ക് ഷോപ്പ് ഉടമ തളിപ്പറമ്പിലെ നിധീഷിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.ദേശീയപാതയിലെയും പരിസരങ്ങളിലെയും സി.സി ടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
stolen car


































