പട്ടിയൂർ -കല്യാട് പഞ്ചായത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനവാസ മേഖലയിൽ അലഞ്ഞു തിരിഞ്ഞ് നടന്ന കാട്ട് പോത്തിനെ മയക്ക് വെടി വെച്ച് പിടിച്ചു.ബ്ലാത്തൂർ കിഴക്കേക്കര മടപ്പുര റോഡിൽ വെച്ചാണ് മയക്ക് വെടി വെച്ചത്.
വൈദ്യ പരിശോധന നടത്തി ആരോഗ്യ സ്ഥിതി ഉറപ്പ് വരുത്തിയതിന് ശേഷം തുറന്ന് വിടും.തളിപ്പറമ്പ് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ, സനൂപ് കൃഷ്ണൻ,കൊട്ടിയൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ നിതിൻ രാജ്,ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഇല്യാസ് റാവുത്തർ, ഡോ. ഹൃഷികേശ്,എ.കെ ബാലൻ എസ് എഫ് ഓ, തളിപ്പറമ്പ്,കൊട്ടിയൂർ റേഞ്ച് സ്റ്റാഫ്,ആർ ആർ ടി സ്റ്റാഫ് എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.
Wild buffalo

























_(17).jpeg)








