തളിപ്പറമ്പ്: പ്രശസ്തമായ ചുടലയിലെ കസിൻസ് നെസ്റ്റ് കഫെ എന്ന ദോശക്കടക്കെതിരെ വ്യാജ പ്രചരണം, പോലീസിൽ പരാതി നൽകി. ബീഫിന് പകരം പന്നിയിറച്ചിയാണ് വിൽക്കുന്നതെന്നും ദോശയിൽ കള്ള് ചേർക്കുന്നുണ്ടെന്നും പരിശോധനക്ക് വന്നപ്പോൾ കടക്കാർ പന്നിയിൽ ചേർക്കുന്നില്ല പന്നി നെയ്യാണ് ചേർക്കുന്നതെന്ന് പറഞ്ഞെന്നും പിഴ അടചെന്നും ഉള്ള രീതിയിലുള്ള ഒരു ശബ്ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ധന്യ പി വി, ഉഷ എം വി എന്നിവരാണ് പരിയാരം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.സ്ഥാപനത്തെ തകർക്കാൻ വേണ്ടിയുള്ള ദുഷ്പ്രചരണം ആണെന്നും മുൻപും സമാന രീതിയിൽ പ്രചരണം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
False propaganda against dosa shop in Chudala





































