രാമന്തളി: രാമന്തളിയിൽ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി രാമന്തളി സെൻ്റർ വടക്കുമ്പാട് റോഡിനു സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56) മകൻ പാചക തൊഴിലാളി കലാധരൻ (36) കലാധരൻ്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെയാണ് വീട്ടുനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം ഉഷയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലും വീട്ടിനു മുന്നിൽ കത്ത് എഴുതി വെച്ചതായും കണ്ടതിനെ തുടർന്ന് കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോൾ കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കൾ രണ്ടു നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
മക്കൾക്ക് വിഷം നൽകി കലാധനരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണം. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.കഴിഞ്ഞ ദിവസം കലാധരൻ്റെ കൂടെ താമസിക്കുന്ന 2 മക്കളെയും അമ്മയ്ക് ഒപ്പം പോകാൻ കോടതി വിധി ഉണ്ടായിരുന്നു.
തുടർന്ന് കലാധരൻ്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഇവർ പോലീസിൽ ബന്ധപ്പെട്ടിരുന്നു.പോലീസ് സ്റ്റേഷനിൽ നിന്നും കലാധരൻ്റെ അച്ഛൻ ഉണ്ണികൃഷ്ണനെ പോലിസ് വിളിച്ചതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ വീട്ടിൽ എത്തുന്നത്.
Four people, including a mother, son and grandchildren, were found dead in Ramanthali





































