തളിപ്പറമ്പ: പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ക്രിസ്തുമസ് - ന്യു ഇയർ ചന്ത തുടങ്ങി. ചന്തയോടനുബന്ധിച്ച്ഡിസംബർ 24 ന് കേക്ക് ഫെസ്റ്റും സംഘടിപ്പിക്കും. മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ സനൽ ഉദ്ഘാടനം ചെയ്തു.
സി ഡി എസ് ചെയർപേഴ്സൺ പി പി സജിത അധ്യക്ഷത വഹിച്ചു. കരിമ്പ് ഗവേഷണ കേന്ദ്രം കണ്ണൂർ മേധാവിയുടെ ചുമതല വഹിക്കുന്ന എം നിഷ, കൃഷി ഓഫീസർ രാഗിഷ രാമദാസ്, ഗ്രാമ പഞ്ചായത്ത്അസി: സെക്രട്ടരി സി സി ശ്രീജിത്ത്, അഗ്രി: കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺ കെ രോഹിണി എന്നിവർ പ്രസംഗിച്ചു.
സി ഡി എസ് ഉപസമിതി കൺവീനർ കെ രമ്യ സ്വാഗതവും സി ഡി എസ് മെമ്പർ ഒ പ്രേമലത നന്ദിയും പറഞ്ഞു.
Pattuvam Grama Panchayat Kudumbashree CDS Christmas - New Year Market begins




































