ഡോ. കുഞ്ഞിക്കണ്ണൻ മോറാഴ അന്തരിച്ചു

ഡോ. കുഞ്ഞിക്കണ്ണൻ മോറാഴ അന്തരിച്ചു
Dec 23, 2025 09:16 AM | By Sufaija PP

തളിപ്പറമ്പ്:പ്രശസ്ത ഹോമിയോ ഡോക്ടറും നാടക കലാകാരനും സംവിധായകനുമായ ഡോ.കുഞ്ഞിക്കണ്ണൻ മോറാഴ ( ) അന്തരിച്ചു.

45 വർഷം അദ്ദേഹം തളിയിൽ ഇരുമ്പൻതട്ടിൽ ഹോമിയോ ക്ലിനിക് നടത്തി. 2015ലെ അപകടത്തിനുശേഷം ഹോമിയോ ചികിത്സ നിർത്തി. നാടക സംവിധാനത്തിൽ നിന്നും അദ്ദേഹത്തിൻറെ ശ്രദ്ധ സംഗീതശിപ്പങ്ങളിലേക്ക് മാറി. ബാലസംഘം കുട്ടികളുടെ കലാപരിപാടിയായ "വേനൽതുമ്പികൾ" തുടക്കമിട്ടത് ഇദ്യേഹ ആയിരുന്നു. വേനൽതുമ്പികളുടെ മുൻഗാമി "കിളിക്കൂട്ടം" പരിപാടിയായിരുന്നു . താലിബാൻ തീവ്രവാദികളുടെ തോക്കിൻ തുഞ്ചത്ത് നിന്നും രക്ഷപ്പെട്ട മലാല എന്ന പെൺകുട്ടി, ഡൽഹിയിലെ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച നിർഭയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കിയ കിളിക്കൂട്ടങ്ങൾ കോഴിക്കോട് ജില്ലയിലടക്കം പ്രശസ്തി നേടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വേനൽതുമ്പികൾ പാറി നടന്നു. പ്രഭാത് കലാസമിതി ഒഴക്രോം, മോറാഴ ഗ്രാമീണ ഗ്രന്ഥാലയം , ബ്രദേഴ്സ് ക്ലബ്ബ് മോറാഴ സെൻറർ , കുറ്റിപ്പുറത്ത് നാരായണൻ സ്മാരക വായനശാല, കാനൂൽ യുവശക്തി ക്ലബ്ബ് , കൈരളി വെള്ളിക്കീൽ തുടങ്ങി വായനശാലകളിലും കലാസമിതികളിലും ഇദ്യേഹത്തിൻ്റെ സംവിധാനത്തിൽ നാടകം അരങ്ങേറിട്ടുണ്ട്

2015 ലെ അപകടത്തിൽപ്പെട്ട് ശരീരം തളർന്നു, മൂന്നുവർഷത്തിനുശേഷം അദ്ദേഹം വീണ്ടും സംവിധായകൻറെ വേഷമണിഞ്ഞു. ഏറ്റവുമൊടുവിൽ അദ്ദേഹം സംവിധാനം ചെയ്തത് തളിപ്പറമ്പ് മാന്തംകുണ്ടിൽ. 2021 ലെ പഞ്ചായത്ത് ഇലക്ഷന് മുമ്പ് വിഷുക്കാലത്ത് നടത്തിയ രണ്ടുമണിക്കൂർ ഉള്ള നാടക ശില്പം-"എൻറെ മണ്ണ്"- നൃത്തത്തിന്റെയും നാടകത്തിന്റെയും സമന്വയം. ഡ്രമാറ്റിക് വിൽക്കലാമേള, അദ്ദേഹത്തിൻറെ മറ്റൊരു കലാപ്രവർത്തനമായിരുന്നു. അന്തരിച്ച എം.വി ഗോപാലൻ മാസ്റ്റർ രചന നിർവഹിച്ച പാക്കനാർ, കെ വി ലക്ഷ്മണൻ രചിച്ച കുഞ്ഞാലിമരക്കാർ എന്നീ ഡ്രമാറ്റിക് വിൽകലാമേളകൾ ക്ലിക്കായി, ഒരുപാട് സ്റ്റേജുകളിൽ അരങ്ങേറി.ഒ കെ കുറ്റിക്കോൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മോറാഴയിലേയും പരിസരപ്രദേശങ്ങളിലേയും ഒട്ടുമിക്ക സാംസ്കാരിക കേന്ദ്രങ്ങളും, കലാസമിതികളും, വായനശാലകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പ്രശസ്ത സിനിമാതാരം ഉണ്ണികൃഷ്ണൻ നമ്പൂതിരി, മന്ത്രിമാരായിരുന്ന കെ സി ജോസഫ്, ഇ പി ജയരാജൻ, സാംസ്കാരിക പ്രവർത്തകൻ മുഹമ്മദ് അഹമ്മദ് തുടങ്ങിയവരിൽ നിന്നെല്ലാം അദ്ദേഹം പ്രശസ്തിപത്രങ്ങൾ ഏറ്റുവാങ്ങി.

ഭാര്യ കെ പി കാർത്ത്യായനി, മക്കൾ ഷീജ കെ പി ( സി എച്ച് കമ്മാരൻ സ്മാരക യുപി സ്കൂൾ മോറാഴ), ഷീമ കെ പി. മരുമക്കൾ: മനോജ്‌ എം (മുണ്ടയാട് ), കെ വി ജനാർദ്ദനൻ (സിപിഐ എം കുറ്റിപ്രത്ത് ബ്രാഞ്ച്) സഹോദരങ്ങൾ: പരേതരായ മാതി (കീരിയാട് ), പാറു (ചേലരി ), കല്യാണി (കയരളം), കുഞ്ഞമ്പു, നാരായണി (കോളത്തുരുത്തി).

പൊതുദർശനം ചൊവ്വാഴ്ച രാവിലെ 11 മുതൽ 2.30 വരെ കുറ്റിപ്രത്ത് വായനശാലയിൽ സംസ്കാരം വൈകുന്നേരം 3മണിക്ക് പൂവത്തുംചാലിൽ.

Dr.kunjikkannan

Next TV

Related Stories
ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക പി എം ജിഷ നിര്യാതയായി

Dec 22, 2025 01:24 PM

ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക പി എം ജിഷ നിര്യാതയായി

ചെറുകുന്ന് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക പി എം ജിഷ നിര്യാതയായി...

Read More >>
ആധാരമെഴുത്തുകാരൻ കാമ്പ്രത്ത് ഗംഗാധരൻ നിര്യാതനായി

Dec 22, 2025 09:08 AM

ആധാരമെഴുത്തുകാരൻ കാമ്പ്രത്ത് ഗംഗാധരൻ നിര്യാതനായി

ആധാരമെഴുത്തുകാരൻ കാമ്പ്രത്ത് ഗംഗാധരൻ നിര്യാതനായി...

Read More >>
ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അനന്യ നിര്യാതയായി

Dec 21, 2025 10:27 AM

ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അനന്യ നിര്യാതയായി

ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അനന്യ...

Read More >>
ചൊറുക്കളയിലെ റിട്ട. സുബേദാർ മേജർ എം ദാമോദരൻ നമ്പ്യാർ അന്തരിച്ചു

Dec 20, 2025 05:55 PM

ചൊറുക്കളയിലെ റിട്ട. സുബേദാർ മേജർ എം ദാമോദരൻ നമ്പ്യാർ അന്തരിച്ചു

ചൊറുക്കളയിലെ റിട്ട. സുബേദാർ മേജർ എം ദാമോദരൻ നമ്പ്യാർ...

Read More >>
വി.വി.കുമാരൻ നിര്യാതനായി

Dec 19, 2025 09:13 AM

വി.വി.കുമാരൻ നിര്യാതനായി

വി.വി.കുമാരൻ...

Read More >>
തളിപ്പറമ്പ് സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.ബി. സുനിൽകുമാർ നിര്യാതനായി

Dec 18, 2025 11:55 AM

തളിപ്പറമ്പ് സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.ബി. സുനിൽകുമാർ നിര്യാതനായി

തളിപ്പറമ്പ് സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.ബി. സുനിൽകുമാർ...

Read More >>
Top Stories










News Roundup






Entertainment News