തൊണ്ടിമുതൽ തിരിമറി കേസ്: ആൻ്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ

തൊണ്ടിമുതൽ തിരിമറി കേസ്: ആൻ്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ
Jan 3, 2026 05:33 PM | By Sufaija PP

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 32 വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്. കേസിൽ ആൻ്റണി രാജു എംഎൽഎ കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. ഗൂഢാലോചനയും തെളിവ് നശിപ്പിക്കൽ കുറ്റവും തെളിഞ്ഞെന്ന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ചു.

ഒന്നാം പ്രതി കെ.എസ്. ജോസും കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞു. ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്. കോടതിയിലെ ക്ലാര്‍ക്കിൻ്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വയ്ക്കുകയാണ് ഉണ്ടായത്. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്.

ഐ.പി സി 34 - പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം, 409 -സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന, 120 B - ഗൂഢാലോചന, 420- വഞ്ചന, 201- തെളിവുനശിപ്പിക്കൽ, 193- കള്ള തെളിവുണ്ടാക്കൽ, 217- പൊതുസേവകൻ്റെ നിയമലംഘനം, 465 - വ്യാജരേഖ ചമക്കൽ, 468 എന്നീ വകുപ്പുകളാണ് ആൻ്റണി രാജുവിനെതിരെ ചുമത്തിയിട്ടുള്ളത്.

മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതല്‍ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് 1994ല്‍ കേസെടുത്തു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആൻ്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്.

Antony Raju sentenced to three years in prison

Next TV

Related Stories
സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത് നാഷനഷ്ടം വരുത്തിയ അജ്ഞാത സംഘത്തിനെതിരെ കേസ്

Jan 11, 2026 05:11 PM

സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത് നാഷനഷ്ടം വരുത്തിയ അജ്ഞാത സംഘത്തിനെതിരെ കേസ്

സ്ഥലത്ത് അതിക്രമിച്ചുകയറി അതിര്‍ത്തിയില്‍ സ്ഥാപിച്ച കമ്പിവേലി തകര്‍ത്ത്...

Read More >>
29 വർഷത്തിനുശേഷം ഇടവലത്ത്‌ പുടയൂർ മനയിൽ നടക്കുന്ന മലയാറാട്ടിന്‌ തലോറ ഒരുങ്ങുന്നു:13 തെയ്യക്കോലങ്ങൾ കെട്ടിയാടും

Jan 11, 2026 04:16 PM

29 വർഷത്തിനുശേഷം ഇടവലത്ത്‌ പുടയൂർ മനയിൽ നടക്കുന്ന മലയാറാട്ടിന്‌ തലോറ ഒരുങ്ങുന്നു:13 തെയ്യക്കോലങ്ങൾ കെട്ടിയാടും

29 വർഷത്തിനുശേഷം ഇടവലത്ത്‌ പുടയൂർ മനയിൽ നടക്കുന്ന മലയാറാട്ടിന്‌ തലോറ ഒരുങ്ങുന്നു:13 തെയ്യക്കോലങ്ങൾ കെട്ടിയാടും...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ റിമാൻഡിൽ; മൂന്നാം ബലാത്സംഗക്കേസിൽ 14 ദിവസത്തേക്ക് ജയിലിലേക്ക്

Jan 11, 2026 03:51 PM

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ റിമാൻഡിൽ; മൂന്നാം ബലാത്സംഗക്കേസിൽ 14 ദിവസത്തേക്ക് ജയിലിലേക്ക്

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ റിമാൻഡിൽ; മൂന്നാം ബലാത്സംഗക്കേസിൽ 14 ദിവസത്തേക്ക്...

Read More >>
മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Jan 11, 2026 08:53 AM

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ...

Read More >>
ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

Jan 10, 2026 09:35 PM

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്ത സാക്ഷി സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന...

Read More >>
കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

Jan 10, 2026 08:27 PM

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ...

Read More >>
Top Stories

News Roundup