തളിപ്പറമ്പ്:29 വർഷത്തിനുശേഷം ഇടവലത്ത് പുടയൂർ മനയിൽ നടക്കുന്ന മലയാറാട്ടിന് തലോറ ഒരുങ്ങുന്നു. മന്ത്രമൂർത്തി ഉപാസനയുള്ള ഇല്ലങ്ങളിൽ തലമുറയിൽ ഒരുതവണ നടക്കുന്ന പെരുങ്കളിയാട്ടമാണ് മലയാറാട്ട്. ഉഗ്രമൂർത്തികളുടെ തെയ്യക്കോലങ്ങളാണ് 16മുതൽ 18വരെ നടക്കുന്ന മലയാറാട്ടിൽ കെട്ടിയാടുന്നത്. അപൂർവ തെയ്യങ്ങൾ ഉൾപ്പെടെ 13 തെയ്യക്കോലങ്ങൾ കെട്ടിയാടും.
14ന് പകൽ 11ന് കൂവച്ചാൽ ഭഗവതിയുടെ കെട്ടിക്കലശം, ഗുരുതി എന്നിവ നടക്കും. 15ന് വൈകിട്ട് കാര്യാന്പലം കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
16ന് പകൽ 12ന് കാരാഗണങ്ങളോടൊത്ത് രണ്ട് ഉച്ചബലി തെയ്യങ്ങൾ അരങ്ങിലെത്തും. വൈകിട്ട് ഉച്ചക്കുട്ടി ശാസ്‌തൻതെയ്യം പുറപ്പെടും. രാത്രി അന്തിക്കുട്ടി ശാസ്‌തൻ തോറ്റം, ഭൈരവൻ തോറ്റം, ഉച്ചിട്ട ഭഗവതി തോറ്റം, തീച്ചാമുണ്ഡി അന്തിതോറ്റം നടക്കും. ശനി രാവിലെമുതൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും. രാത്രി ഒന്പതിന് കാഴ്‌ച വരവ്. ഞായർ ഉച്ചവരെ വിവിധ തെയ്യങ്ങൾ കെട്ടിയാടും.
Idavalath pudayoor





































