തളിപ്പറമ്പ:കെ ദാമോദരൻ(വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ),കെ വി വിനിത( ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ),പി പി സുരേഷ് (ആരോഗ്യം -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ) എന്നിവരാണ് ചെയർപേഴ്സൺമാർ .
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ദാമോദരൻ സി പി ഐ - എം അരിയിൽ ലോക്കൽ കമ്മിറ്റി അംഗം, കേരള കർഷകസംഘം അരിയിൽ വില്ലേജ് പ്രസിഡണ്ട്, തളിപ്പറമ്പ് അഗ്രികൾച്ചറൽ വെൽഫെയർ സൊസൈറ്റി ഭരണ സമിതി അംഗവുമാണ്.പത്താം വാർഡായ മുള്ളൂലിലെ മെമ്പറാണ്.
കൃഷി വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായ ദാമോദരൻ 2010 - 15 വർഷത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റിചെയർപേഴ്സണായ കെ വി വിനിത പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീസി ഡി എസ് വൈസ് ചെയർപേഴ്സനാണ്.
സി പി ഐ - എംമംഗലശേരി ബ്രാഞ്ച് അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മംഗലശേരി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ,നവോദയ ആർട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബ് വനിത വേദി എക്സിക്യുട്ടീവ് അംഗവുമാണ്. മൂന്നാം വാർഡായമാണുക്കരയിലെ മെമ്പറാണ്.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി സുരേഷ്സി പി ഐ - എം പട്ടുവം ലോക്കൽ കമ്മിറ്റി അംഗം , കേരള കർഷകസംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം, പട്ടുവം വില്ലേജ് സെക്രട്ടറി ,ചെത്ത് തൊഴിലാളി യൂണിയൻ( സി ഐ ടി യു )തളിപ്പറമ്പ് റെയിഞ്ച് കമ്മിറ്റി മെമ്പർ , തളിപ്പറമ്പ് ടോഡി ടാപ്പർ അഗ്രികൾച്ചർ സൊസൈറ്റി ഭരണ സമിതി അംഗം, ചെറുകാട് വായനശാല ആൻ്റ് ഗ്രന്ഥാലയം സെക്രട്ടരിയുമാണ് .ചെത്ത് തൊഴിലാളിയായ സുരേശൻ പതിനാലാം വാർഡായ വെളിച്ചാങ്കിലെ മെമ്പറാന്ന് .വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് കോൺഗ്രസിലെ അനഘ രവീന്ദ്രനും,ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർപേഴ്പൺ സ്ഥാനത്തേക്ക് മുസ്ലീം ലീഗിലെ സീനത്ത് മഠത്തിലുമാണ് മത്സരിച്ചിരുന്നത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനിത സംവരണമായതിനാൽ തെരഞ്ഞെടുപ്പ് വേണ്ടി വന്നില്ല. മൂന്നംഗങ്ങളിൽ വിനിത മാത്രമായിന്നു ഏക വനിത അംഗം .
തളിപ്പറമ്പിലെ ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിലെ അസി: സോയിൽ കെമിസ്റ്റ്സി പി കെ പ്രദീപ് കുമാറായിരുന്നു വരണാധിക്കാരി.
Pattuvam Grama Panchayat Standing Committee Chairpersons elected


































