തളിപ്പറമ്പ്: രക്തസാക്ഷി ധീരജ് രാജേന്ദ്രൻ്റെ സ്മരണ പുതുക്കി. തൃച്ചംബരം സ്വദേശിയുംഎസ്എഫ്ഐ പ്രവർത്തകനും ഇടുക്കി പൈനാവ് ഗവ. എൻജിനി യറിങ് കോളേജ് അവ സാനവർഷ വിദ്യാർഥി യായിരുന്ന ധീരജ് രാജേന്ദ്രനെ 2022ലാണ് ക്യാമ്പസിൽ കെഎസ്‌യു യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയത്. ധീരജ് രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വ ദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്ത സാക്ഷി സ്‌മൃതി മണ്ഡപത്തിൽ നേതാക്ക ളും പ്രവർത്തകരും വിദ്യാർഥികളും പുഷ്‌പാർച്ചന നടത്തി.
സിപിഐ എം നേതൃത്വ ത്തിൽ ധീരജ് ഹാളിൽ നടത്തിയ അനുസ്മരണം സിപിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.കെ ദാമോദരൻ അധ്യക്ഷ നായി. ധീരജിന്റെ അച്ഛൻ ജി രാജേന്ദ്രൻ സംസാരിച്ചു.അമ്മ പുഷ്കല, സഹോ ദരൻ അദ്വൈത്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.ടി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Dheeraj Rajendran



































