കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് യുവാവ് ചാടി മരിച്ചു

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് യുവാവ് ചാടി മരിച്ചു
Jan 10, 2026 09:34 AM | By Sufaija PP

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ രോഗിയുടെ കൂട്ടരിപ്പുകാരന്‍ മരിച്ചു.ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണ്‍(40)ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.ടോം തോംസണിന്റെ പിതാവ് തോമസ് ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ് ഏഴാം നിലയില്‍ അഡ്മിറ്റാണ്.ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയില്‍ എത്തിയത്.നാല് ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയില്‍ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

പുലര്‍ച്ചെ ഒന്നോടെയാണ് ഇയാള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.സുരക്ഷാജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാള്‍ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയര്‍കേസിന് സമീപത്തുനിന്നും ജനലിലൂടെ പുറത്തേക്ക് കടന്നു.ഇതോടെ ആശുപത്രി അധികൃതര്‍ 1.15 ന് പയ്യന്നൂര്‍ അഗ്നിശമനസേനയെ വിവരം അറിയിച്ചു.

അഗ്നിശമനസേന സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.എന്നാല്‍ ഏഴാം നിലയില്‍ നിന്നും ആറാം നിലയിലേക്ക് വന്ന് ടോം തോംസണ്‍ വലയില്ലാത്ത ഭാഗത്ത് നിന്നും 1.50 ന് താഴേക്ക് ചാടുകയായിരുന്നു.ഉടന്‍ തന്നെ സേനാംഗങ്ങള്‍ ഇയാളെ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തിച്ചുവെങ്കിലും പുലര്‍ച്ചെ 3.10 ന് മരണപ്പെട്ടു.

ഭാര്യ; ജ്യോഷി മോള്‍. മക്കള്‍: ആഷിക്, അയോണ്‍.സഹോദരങ്ങള്‍: അനില്‍, സുനി, സുമ, സുജ.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍

A young man died

Next TV

Related Stories
ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

Jan 10, 2026 09:35 PM

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്ത സാക്ഷി സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന...

Read More >>
കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

Jan 10, 2026 08:27 PM

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ...

Read More >>
ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി

Jan 10, 2026 08:23 PM

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു

Jan 10, 2026 02:14 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു...

Read More >>
വർക്ക് ഷോപ്പിൽ തീ, അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം

Jan 10, 2026 02:09 PM

വർക്ക് ഷോപ്പിൽ തീ, അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം

വർക്ക് ഷോപ്പിൽ തീ , അഗ്നി ശമന സേനയുടെ സമയോചിതമായ...

Read More >>
പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി

Jan 10, 2026 09:32 AM

പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി

പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ...

Read More >>
Top Stories