കുഞ്ഞിമംഗലം: താമരക്കുളങ്ങരയിലെ കാർ ലാൻഡ് എന്ന സ്ഥാപനത്തിൽ അറ്റകുറ്റപ്പണികൾക്ക് കൊണ്ടുവന്ന വാഹനങ്ങളാണ് തീപിടിച്ച് കത്തിയത്. പയ്യന്നൂരിൽ നിന്നും എത്തിയ രണ്ട് അഗ്നിശമന യൂണിറ്റുകൾ മുക്കാൽ മണിക്കൂറോളം പ്രയത്നിച്ചാണ് പൂർണ്ണമായി അണച്ചത്. പ്രധാന റോഡിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപത്തായി നിർത്തിയിട്ട വാഹനത്തിന് തീ പടർന്നത് അതുവഴി കടന്നുപോകുകയായിരുന്ന വഴിയാത്രക്കാർ ഫയർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
രാത്രി 12 : 15 ഓടെ സ്ഥലത്തെത്തിയ അഗ്നി ശമന സേന, ഗേറ്റിൻ്റെ പൂട്ട് പൊളിച്ച് കോമ്പൗണ്ടിനകത്ത് കടന്ന് 5 ലെങ്ങ്ത് ഹോസ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ അണക്കുകയായിരുന്നു. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാക്കാനായി. സമീപത്തായി ധാരാളം വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടുണ്ടായിരുന്നു.
സ്റ്റേഷൻ ഓഫീസർ സി പി രാജേഷ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ അജിത് കുമാർ, സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മുരളി എൻ ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സത്യൻ പി , ഷൈജു പി വി , അഖിൽ കെ ബി , കലേഷ് വിജയൻ, അഖിൽ എം എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഡ്രൈവർ ജോബിൻ എ ജോണി , ഹോം ഗാർഡ് രാമചന്ദ്രൻ പി എന്നിവരും പങ്കെടുത്തു
Fire in workshop


































