കെഎസ്ടിഎ 35-ാം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ വി എസ്‌ നഗറിൽ പതാക ഉയർന്നു

കെഎസ്ടിഎ 35-ാം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ വി എസ്‌ നഗറിൽ പതാക ഉയർന്നു
Jan 10, 2026 09:26 AM | By Sufaija PP

തളിപ്പറമ്പ്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെഎസ്ടിഎ) 35-ാം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ വി എസ്‌ നഗറിൽ (ഹാപ്പിനെസ്‌ സ്‌ക്വയർ) പതാക ഉയർന്നു. മൊറാഴ സമര സ്തൂപത്തിൽ നിന്നാരംഭിച്ച കൊടിമര ജാഥയും കെഎസ്ടിഎ നേതാവായിരുന്ന കെ ബാലകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ നിന്നാരംഭിച്ച പതാകജാഥയും തളിപ്പറമ്പിൽ സംഗമിച്ചാണ്‌ നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിൽ എത്തിച്ചത്‌. തുടർന്ന്‌ സംഘാടക സമിതി ചെയർമാൻ കെ സന്തോഷ് സമ്മേളന നഗരിയിൽ പതാക ഉയർത്തി.

ജില്ലാ വൈസ് പ്രസിഡന്റ്‌ പി അജിത ക്യാപ്റ്റനായ കൊടിമരജാഥ മൊറാഴ സമര സ്തൂപത്തിൽ കാർഷിക വികസന ബാങ്ക് ചെയർമാൻ എം കരുണാകരൻ ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ഇ കെ വിനോദൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി മഹേഷ്, വൈസ് ക്യാപ്റ്റൻ കെ എസ് സഞ്ജീവ് രാജ് ജാഥാ മാനേജർ ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു

ഇ കെ രമേശൻ സ്വാഗതവും പി പ്രതീഷ് നന്ദിയും പറഞ്ഞു. കെഎസ്ടിഎ നേതാവായിരുന്ന കെ ബാലകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ മുൻ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ പതാക ജാഥ ഉദ്ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ കെ ബിജുമോൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ എ കെ ബീന,കെഎസ്കെടിയു ജില്ലാ പ്രസിഡൻ്റ് കെ ദാമോദരൻ, നഗരസഭാ കൗൺസിലർ ടി ബാലകൃഷ്ണൻ, ജാഥാ ക്യാപ്റ്റൻ കെ പി മനോജ് കുമാർ, വൈസ് ക്യാപ്റ്റൻ ടി ഭരതൻ, ജാഥാമാനേജർ എ വി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആശാലത സ്വാഗതവും ഒ വി പുരുഷോത്തമൻ നന്ദിയും പറഞ്ഞു. വഴികളിലുടനീളം ആവേശം പടർത്തിയ ജാഥകൾ തളിപ്പറമ്പ് നാഷണൽ ജംങ്ഷനിൽ സംഗമിച്ചാണ്‌ ചിറവക്കിലെ പൊതുസമ്മേളന നഗരിയായ വി എസ്‌ നഗറിൽ എത്തിയത്‌. സംഘാടക സമിതി ചെയർമാൻ കെ സന്തോഷ് കൊടിമരവും പതാകയും ഏറ്റുവാങ്ങി. ജില്ലാ പ്രസിഡൻ്റ് കെ പ്രകാശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സി സുനിൽ സ്വാഗതം പറഞ്ഞു.

തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിൽ പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് കേരള ബാങ്ക് പ്രസിഡന്റ്‌ പി മോഹനൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് പൂക്കോത്തുനട കേന്ദ്രീകരിച്ച് അധ്യാപക റാലിയും പ്രകടനവും നടക്കും. തുടർന്ന് ഹാപ്പിനസ് സ്ക്വയറിൽ പൊതുസമ്മേളനം മുൻ എംപി കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യും. തുടർന്ന്‌ വിവിധ കലാപരിപാടികളും അരങ്ങേറും.

KSTA 35th district conference

Next TV

Related Stories
ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

Jan 10, 2026 09:35 PM

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്ത സാക്ഷി സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന...

Read More >>
കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

Jan 10, 2026 08:27 PM

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ...

Read More >>
ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി

Jan 10, 2026 08:23 PM

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു

Jan 10, 2026 02:14 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു...

Read More >>
വർക്ക് ഷോപ്പിൽ തീ, അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം

Jan 10, 2026 02:09 PM

വർക്ക് ഷോപ്പിൽ തീ, അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം

വർക്ക് ഷോപ്പിൽ തീ , അഗ്നി ശമന സേനയുടെ സമയോചിതമായ...

Read More >>
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് യുവാവ് ചാടി മരിച്ചു

Jan 10, 2026 09:34 AM

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് യുവാവ് ചാടി മരിച്ചു

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് ചാടി യുവാവ്...

Read More >>
Top Stories