മുയ്യം: വരഡൂൽ ചാമുണ്‌ഡ ദേവസ്ഥാനം ഒറ്റക്കോല കളിയാട്ട മഹോത്സവം 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെളളിയാഴ്ച് രാവിലെ ഗണപതിഹോമം, ഉച്ചക്ക് 12 മണിക്ക് കലശം, പത്തിന് വൈകുന്നേരം മൂന്ന് മണിക്ക് മേലേരികൂട്ടൽ ചടങ്ങ്. തുടർന്ന് ഉച്ചത്തോറ്റം, രാത്രി ഒമ്പത് മണിക്ക് അന്തിത്തോറ്റം, കാഴ്‌ച വരവ്. 11ന് പുലർച്ചെ നാല് മണിക്ക് തീച്ചാമുണ്‌ഡിയുടെ അഗ്നിപ്രവേശം. വാർത്താ സമ്മേളനത്തിൽ വി.വി ചിണ്ടൻകുട്ടി, കെ.വി മധുസൂദനൻ, പി. ഉണ്ണികൃഷ്‌ണൻ, പി.വി നിഖിൽ, പി.വി വിജയൻ സംബന്ധിച്ചു.
muyyam varadool

































