കോട്ടയം: മലയാള കാവ്യസാഹിതി കവിതാ പുരസ്കാരം കണ്ണൂർ സ്വദേശി കെ.വി.മെസ്ന കേന്ദ്ര മന്ത്രി ജോർജ് കുര്യനിൽ നിന്ന് സ്വീകരിച്ചു.മെസ്ന എഴുതിയ 'വിരൽസദ്യ' എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്.
കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻ്ററിൽ നടന്ന മലയാള കലാ സാഹിതി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് കാവാലം അനിൽ അദ്ധ്യക്ഷത വഹിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.മുഖ്യ ഭാഷണം നടത്തി.സിനിമാതാരം നസീർ സംക്രാന്തി, മാതംഗി സത്യമൂർത്തി,ഡോ: ട്രീസ.കെ.എക്സ് സംസാരിച്ചു. സുഷമ ശിവരാമൻ സ്വാഗതവും ബിന്ദു ദിലീപ് രാജ് നന്ദിയും പറഞ്ഞു
K.V. Mesna received the Malayalam Poetry Literature Award





































