കണ്ണൂർ : അതീവസുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ഡ്രോൺ പറത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സെൻട്രൽ ജയിൽ ജോയൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസെടുത്തത്.കണ്ണൂർസെൻട്രൽ ജയിലിന് പിന്നിലായി സ്ഥിതിചെയ്യുന്ന വനിതാ ജയിൽ പരിസരത്താണ് ഡ്രോൺ എത്തിയത്.
പള്ളികുന്നിലെസെൻട്രൽ ജയിലിലെ പശുത്തൊഴുത്തിന്റെ ഭാഗത്തുകൂടി ഡ്രോൺ പോകുന്നത് കണ്ടെന്നാണ് ജോയൻ്റ് സൂപ്രണ്ടിന്റെ പരാതി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ജോയൻ്റ് സൂപ്രണ്ടിന്റെ പരാതിയിൽ കേസെടുത്ത കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ജയിലിനുള്ളിലേക്ക് ലഹരിക്കടത്തുന്ന മാഫിയയാണോ ഇതിന് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
drone





































