തളിപ്പറമ്പ്: സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവ് കിണറ്റിൽ വീണു. അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പട്ടുവം സ്വദേശി ആകാശി (20) നെയാണ് രക്ഷപ്പെടുത്തിയത്. വെള്ളി രാത്രി 9.30 നാണ് അപകടം. കാര്യാമ്പലത്തെ അമ്പാടി റോഡിലെ സുഹൃത്തിൻ്റെ വീട്ടിലെത്തിയ ആകാശ് മൂത്രമൊഴിക്കാൻ പോയപ്പോഴാണ് അപകടം. നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ആൾമറയില്ലാത്ത കിണറിലാണ് വീണത്. കിണറിന് മുകളിൽ ഷീറ്റ് അടച്ചനിലയിലായിരുന്നു. ഷീറ്റിൽ ചവിട്ടിയതോടെ കിണറിലേക്ക് വീഴുകയായിരുന്നു. അനിരക്ഷാ സേന റസ്ക്യു നെറ്റ് ഉപയോഗിച്ചാണ് യുവാവിനെ കരയിലെത്തിച്ചത്.
ഗ്രേഡ് സ്റ്റേഷൻ ഓഫിസർ കെ വി സഹദേവൻ, എം വിനയ് ദാസ്, പി വി ലികേഷ്, കെ വി അനൂപ്, എ അനൂപ്, സി പി രാജേന്ദ്രകുമാർ എന്നിവരാണ് യുവാവിനെ കരയിലെത്തിച്ചത്.
fire force

































