മട്ടന്നൂർ: വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ് നേതാവ് മരിച്ചു. നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളിക്ക് സമീപം നടുവിൽ ഹൗസിൽ പി അബ്ദുൽ ഖാദർ ഹാജി (75) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് വീടിന് മുന്നിലെ റോഡിൽ വച്ചാണ് കാറിടിച്ചത്. നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റും മട്ടന്നൂർ മണ്ഡലം കോൺഗ്രസ് നേതാവും ഗവ. കോൺട്രാക്ടറുമായിരുന്നു.ഭാര്യ: സി സാറോമ്മ. മക്കൾ: സി ആബൂട്ടി, സി ഷമീർ, സി ഷഹീർ, സി സമീറ. മരുമക്കൾ: വഹീദ, റജീന, റഫ്ശാന, റോയ്സൽ.
സഹോദരങ്ങൾ: മമ്മൂട്ടി (നാലാങ്കേരി), മൂസക്കുട്ടി (നാലാങ്കേരി), ഉസ്മാൻ ഡ്രൈവർ (നാലാങ്കേരി), പരേതരായഅബൂബക്കർ, കുഞ്ഞിപാത്തു.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, പൊറോറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, പഴശ്ശി സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കബറടക്കം നാളെ വെള്ളി ഉച്ചയ്ക്ക് നാലാങ്കേരി ജുമാ മസ്ജിദ് കബർസ്താനിൽ.
Congress leader injured in car accident dies




































