കൂടാളി: കുടുക്കി മൊട്ട പുറവൂരിൽ ബൈക്ക് ഇടിച്ച് അംഗൻവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം. കൂടാളി കാവുന്താഴെ ചക്കാലമുക്ക് സായൂജ്യത്തിൽ അനിത (62) യാണ് മരിച്ചത്. തണൽ ഭിന്നശേഷി വിദ്യാലയത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. തണ്ടപ്പുറത്ത് അംഗൻവാടി അദ്ധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. അംഗൻവാടി വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മുൻ ജില്ലാ ജോ. സെക്രട്ടറിയാണ്.
ഭർത്താവ്: പരേതനായ കെ.പി ലക്ഷ്മണൻ ഡ്രൈവർ 'പരേതരായ പൊക്കൻ.കരുവാൽ മാധവി ദമ്പതികളുടെ മകളാണ്.. മക്കൾ: സായൂജ് (ഇന്ത്യൻ ആർമി) സായന്ത്( തണൽ പുറവൂർ) ലയ (അസി.മാനേജർ ഫോൺ ടെക് .കണ്ണൂർ) സഹോദരങ്ങൾ, അനിൽ ( കനാൽപ്പാലം) അശോക് കുമാർ (അഞ്ചരക്കണ്ടി) ആശ (വയനാട്) അല്ലി (കനാൽപ്പാലം) .സംസ്കാരം 21 ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
Anganwadi teacher dies



































